Your Image Description Your Image Description

ഒമാനിൽ മലകയറ്റത്തിനിടെ വീണ് പരിക്കേറ്റ സ്ത്രീയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എഎ) വിജയകരമായി രക്ഷപ്പെടുത്തി. ദാഹിറ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ ജബൽ ശംസിലാണ് സംഭവം.

ഹൈക്കിങ് പരിശീലിക്കുന്നതിനിടെ വീണ ഇവരെ പൊലീസ് ഏവിയേഷനുമായി സഹകരിച്ചാണ് ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ രക്ഷപ്പെടുത്തിയത്.

അടിയന്തിര പരിചരണങ്ങൾ നൽകിയ ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *