Your Image Description Your Image Description

കണ്ണൂർ : കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിനിർമ്മിച്ച ഇരിണാവ് മത്സ്യ-മാംസ മാർക്കറ്റ് കെട്ടിടം രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മത്സ്യ വിപണനത്തിന് ആധുനിക​ സജ്ജീകരണങ്ങളോടുകൂടിയ കെട്ടിടമെന്ന നാടിന്റെ പ്രധാനപ്പെട്ട ആവശ്യമാണ് യാഥാർഥ്യമാകുന്നതെന്നും മത്സ്യവിപണനത്തിനിടെ ഉണ്ടാകുന്ന മലിനജലം ഒഴുക്കിക്കളയുന്നതിനുള്ള ശാസ്ത്രീയ സംവിധാനം ഉൾപ്പെടെയുള്ളമാർക്കറ്റ് കെട്ടിടം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. എം.വിജിൻ എംഎൽഎ അധ്യക്ഷനായി.

കോൺക്രീറ്റ് തൂണുകളും ചെങ്കല്ല് കൊണ്ടുള്ള ചുമരും പഫ്ഷീറ്റ് റൂഫും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ രണ്ട് ഹാളുകളും രണ്ട് ടോയ്ലറ്റും ഡ്രൈനേജ് സംവിധാനവും മലിനജല ശേഖരണ ടാങ്കും വാട്ടർ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്.

30,85,000 രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം പി പി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിഷ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രേമ സുരേന്ദ്രൻ, സി പി മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പ്രീത, ഗ്രാമപഞ്ചായത്ത് അംഗം സി പി പ്രകാശൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *