Your Image Description Your Image Description

കർണാടകയിൽ മാതാപിതാക്കളെ ആശുപത്രിയിലുപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടിയുമായി കർണാടക മന്ത്രി ശരൺ പ്രകാശ് പട്ടീൽ. ഇത്തരം കേസുകളിലെ സ്വത്ത് കൈമാറ്റവും വിൽപത്രവും റദ്ദു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്തുക്കൾ എഴുതിയ വാങ്ങിയ ശേഷം പ്രായമായ മാതാപിതാക്കളെ ആശുപത്രിയിൽ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി ഗവൺമെന്റ് കണ്ടെത്തിയതിനെതുടർന്നാണ് പുതിയ തീരുമാനം.

ബെൽഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ(ബിംസ്)കണക്കു പ്രകാരം 150 പേരാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട് ആശുപത്രികളിലുണ്ടായിരുന്നത്. നിലവിൽ അധികമായി നൂറുകേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.അടുത്തിടെ നടന്ന റിവ്യൂ മീറ്റിംഗിൽ ബിംസ് ഡയറക്ടർ ഇത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *