Your Image Description Your Image Description

ഒമാനിലെ എല്ലാ ഓറഞ്ച്, വെള്ള ടാക്സികളും ലൈസൻസുള്ള കമ്പനികളുടെ ഭാഗമാകണമെന്ന് ഗതാഗത മന്ത്രാലയത്തിൻ‌റെ മുന്നറിയിപ്പ്. ആപ്പ് അധിഷ്‌ഠിത ടാക്‌സി കമ്പനികളായ ഒ ടാക്സി, തസ്ലി, മർഹബ, ഒമാൻ ടാക്സി, ഹാല, ടാക്സി മസ്‌കത്ത് എന്നിവയിലേതെങ്കിലും ചേരാമെന്ന് ​ഗതാ​ഗത മന്ത്രാലയം അറിയിക്കുന്നു. ഒമാനിലെ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളും ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ ഏപ്രിൽ ആദ്യത്തോടെ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഈ മാറ്റം സുഗമമാക്കുന്നതിന്, ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ആപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പൂർണമായി നടപ്പിലാക്കുന്നതിന് മുമ്പ് ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും സിസ്റ്റവുമായി പരിചയപ്പെടാൻ മതിയായ സമയം അനുവദിക്കുകയും ചെയ്തു‌. നിയന്ത്രണവും മേൽനോട്ടവും വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കി ഒമാന്റെ ഗതാഗത മേഖലയെ നവീകരിക്കുന്നതിനുള്ള മന്ത്രലായത്തിൻ്റെ സുപ്രധാമനയ നീക്കമാണ് ഇതിന് പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *