കുവൈത്തിൽ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ നിയവിരുദ്ധമായി വില്‍പ്പന നടത്തിയ കേസില്‍ പ്രവാസി പിടിയിൽ. മുത്ലയിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഒരു ഏഷ്യക്കാരനെയും നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കുന്ന സംഘത്തെയുമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തത്.
ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിലെ വകുപ്പുകൾ നടത്തിയ ശക്തമായ കാമ്പയിനുകളിലാണ് അറസ്റ്റുകൾ.