Your Image Description Your Image Description

മക്ക മദീന ഹറമുകളിൽ കുട്ടികൾക്കും പ്രായമായവർക്കും സുരക്ഷാ ബ്രേസ് ലെറ്റ് നൽകും. കാണാതാവുന്നവരെ കണ്ടെത്താൻ സഹായിക്കുന്നതാണ് സംവിധാനം. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ സേവനങ്ങൾ ഇരു ഹറമുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

സുരക്ഷാ ബ്രേസ്ലെറ്റ് സേവനത്തിനായി മക്കയിലെ ഹറമിൽ ഒന്നാം വാതിലായ മാലിക് അബ്ദുൽ അസീസിനും 79 വാതിലായ മാലിക് ഫഹദിനോടും ചേർന്നാണ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ബാർകോഡ് ഉൾപ്പെടുന്ന ബ്രേസ്ലെറ്റ് പ്രിൻറ് ചെയ്യാനാവും. ഇത് കൈകളിൽ അണിയിച്ചാണ് ഹറം പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുക, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ അടങ്ങുന്നതാണ് ബ്രേസ്ലെറ്റ്. തിരക്കിനിടയിൽ വഴിതെറ്റിപ്പോകുന്ന വരെ ട്രാക്ക് ചെയ്ത് കണ്ടെത്താൻ ഇത് ഉപകരിക്കും.

‘നിങ്ങളുടെ കുട്ടികൾ ഞങ്ങളോടൊപ്പം സുരക്ഷിതരാണെന്ന’ പ്രോഗ്രാമിന്റെ ഭാഗമായി നഴ്‌സറി ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *