Your Image Description Your Image Description

കു​വൈ​ത്ത്: രാജ്യത്ത് ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പെ​രു​ന്നാ​ൾ മാ​ർ​ച്ച് 30ന് ​ആ​യാ​ൽ മൂന്ന് ദി​വ​സം ആയിരിക്കും അ​വ​ധി. എ​പ്രി​ൽ ര​ണ്ടി​ന് ബു​ധ​നാ​ഴ്ച പ്ര​വൃ​ത്തി​ദി​നം പു​ന​രാ​രം​ഭി​ക്കും. പെ​രു​ന്നാ​ൾ മാ​ർ​ച്ച് 31ന് ​ആ​യാ​ൽ അഞ്ച് ദിവസം ആ​ണ് അ​വ​ധി. ഈ ​ഘ​ട്ട​ത്തി​ൽ മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​വ​ധി ആ​രം​ഭി​ച്ച് ഏ​പ്രി​ൽ ആ​റി​ന് പു​ന​രാ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് അവധിയെ സംബന്ധിച്ചുള്ള തീ​രു​മാ​നം വന്നത്. ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സേ​വ​നം നി​ർ​ത്തി​വെ​ക്കും. എ​ന്നാ​ൽ അ​നി​വ​ര്യ​മാ​യ​തും പ്ര​ത്യേ​ക സ്വ​ഭാ​വ​മു​ള്ള​തു​മാ​യ ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *