Your Image Description Your Image Description

ചാ​രും​മൂ​ട്: കാ​പ്പ നി​യ​മ​പ്ര​കാ​രം യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. പാ​ല​മേ​ൽ സ്വ​ദേ​ശി ആ​ഷി​ഖ് (35) നെ​യാ​ണ് ജ​യി​ലി​ൽ അ​ട​ച്ച​ത്.

2011 മു​ത​ൽ നൂ​റ​നാ​ട് അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ആ​ഷി​ഖ്. ല​ഹ​ള​യു​ണ്ടാ​ക്ക​ൽ, കൊ​ല​പാ​ത​ക ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ, സ്ത്രീ​ക​ളെ ആ​ക്ര​മി​ക്ക​ൽ, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം, പ​ട്ടി​ക​ജാ​തി പീ​ഢ​നം തു​ട​ങ്ങി​യ വ​കു​​പ്പു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ​യു​ണ്ട്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​ഷി​ഖ് ഗു​ണ്ടാ സം​ഘ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *