Your Image Description Your Image Description

സീറോ മലബാർ സഭാ നേതൃത്തതിൻ്റെ ജീർണ്ണതയും, ദുർബ്ബലതയും ,സിനഡ് തീരുമാനങ്ങൾ നടപ്പാക്കുവാനുള്ള ചങ്കുറ്റവും കരൾ ഉറപ്പില്ലാന്മയും, സഭ കീറി മുറിക്കപ്പെടുകയാണ്. ഈ അവസ്ഥയിൽ നിന്നും മോചനം വേണം എന്ന തിരിച്ചറിവാണ് സഭാസ്നേഹികളായ വിശ്വാസികളായ ഇടവക ജനങ്ങൾ ഇനിയും ഭിന്നിച്ചു നിൽക്കാതെ 15ആം തീയതി ശനിയാഴ്ച അതായത് നാളെ വൈകുന്നേരം 4 pm ന് South കളമശ്ശേരി HOTEL SEA PARK ൽ ഒത്തുകൂടുന്നത് .

ഇടവക ജനങ്ങളെ അതിവേഗം ഐക്യത്തിൽ കൊണ്ടുവരുന്നതിനുവേണ്ടിയുള്ള ചർച്ചകൾക്കും കൂടിയാലോചനകൾക്കും വേണ്ടിയാണ് ഇടവക ജനങ്ങൾ ഒത്തുചേരുന്നത് . ഏകീകൃത കുർബ്ബാന എന്ന ഏക ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന അൽമായരെ കോർത്തിണക്കുകയാണ് ഈ കുട്ടായ്മയുടെ ലക്‌ഷ്യം .

ഏകീകൃത കുർബ്ബാനയുടെ പേരിൽ കപട വസ്ത്രധാരികളായി വിമത വൈദീകർ ഇടവക ജനത്തെ ചൂഷണം ചെയ്യുന്നതു ഇനി അനുവദിച്ചു കൂടാ. വർഷങ്ങളായി ഇടവക ജനം സംഘടിത ശക്തി അല്ലാത്തതിൻ്റെ പേരിൽ ഇടവകകൾ ഉപേക്ഷിച്ചു ഏകീകൃത കുർബ്ബാനക്ക് വേണ്ടി കാത്തിരിക്കുന്നു.

വിശ്വാസികളുടെ രോദനം കാണുവാനും സഹായിക്കുവാനും ആരും ഇല്ല. ഇടവക ജനം ഒരു ശക്തി ആകണം. മുറിവേറ്റു പിടയുന്ന , കിറി മുറിക്കപ്പെട്ട ക്രൈസ്തവസഭയെ സംരക്ഷിക്കണം . വിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തണം . ഇടവകകളിൽ കുടിയിരിക്കുന്ന വിമത വൈദീകരിൽ നിന്നും ഇടവക ജനം ഇടവകകൾ തിരിച്ചു പിടിക്കണം .

അതിനു ഐക്യം വേണം. ചിന്താശക്തി വേണം. ഒന്നിക്കണം. അതിനുള്ള കുടി ആലോചനകൾ നടത്തുന്നതിനുള്ള ചർച്ചകൾക്കായിട്ടു മാത്രമാണ് നാളെ ഒത്തുചേരുന്നതെന്നാണ് സീറോ മലബാർ വിശ്വാസി കൂട്ടായ്മയിലെ ലുക്കോസ് നടുപ്പറമ്പിൽ പറയുന്നത് .

ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകി, അത് ദുരുപയോഗം ചെയ്താൽ അതിന്റെ പരിണിത ഫലം അനുഭവിച്ചേ മതിയാകൂ. മനുഷ്യന്റെ രക്ഷ ക്രിസ്തുവിലൂടെ മാത്രമാണ്. യേശു ക്രിസ്തുവാണ് നിത്യജീവൻ….ക്രിസ്തുവുമായി ഹൃദയബന്ധം ഇല്ലാത്തതിനാൽ, വിശുദ്ധി ഇല്ലാത്തതിനാൽ പലരും പാപത്തിലാണ്……

വചനം പറയുന്നു. പാപം ചെയ്യുന്നവൻ അതിന്റെ അടിമയാണ്. അത് നിങ്ങളെ വേട്ടയാടുമെന്ന്. ദൈവാലയത്തിൽ വിശ്വാസികൾ പണം കൊടുക്കുമ്പോൾ, സത്യത്തിൽ അത് കർത്താവിനാണ് കൊടുക്കുന്നത്…..

പാവപ്പെട്ടവനെ സഹായിക്കുമ്പോൾ അത് കർത്താവിനാണ് ചെയ്യുന്നത്. പാപം ചെയ്യുന്നത് വൈദീകനോ, മെത്രാനോ, ആരുമായിക്കൊള്ളട്ടെ, അനുതപിക്കുന്നില്ലെങ്കിൽ, വിശുദ്ധിയോടെ ജീവിക്കുന്നില്ലെങ്കിൽ, സത്യദൈവവും നിത്യജീവനുമായ യേശു ക്രിസ്തുവിനെ പ്രാഘോഷിക്കുന്നില്ലെങ്കിൽ ദുരിതം മാത്രമാണ് ലഭിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *