Your Image Description Your Image Description

ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ വർദ്ധിച്ച് 65,840 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,230 രൂപയുമായി. ഇന്നത്തെ നിരക്ക് അനുസരിച്ച് പത്ത് ഗ്രാം സ്വർണത്തിന്റെ വില 82,300 രൂപയാണ്. ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,978 രൂപയും ഒരു ഗ്രാം 18 കാര​റ്റ് സ്വർണത്തിന് 6,734 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പവൻ വില 440 രൂപ ഉയർന്ന് 64,960 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് ഇന്നലെ 2,944 ഡോളറായി ഉയർന്നതോടെയാണ് ഇന്ത്യയിലും വിലയിൽ മുന്നേറ്റമുണ്ടായത്. ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ 64,600 രൂപയെന്ന റെക്കാഡാണ് ഇന്നലെ മറികടന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വില വർദ്ധനയ്ക്ക് കരുത്തായി. മാർച്ച് മാസത്തിൽ ഇതുവരെ സ്വർണം പവന് 1,520 രൂപയാണ് കൂടിയത്. അമേരിക്കയിലെ നാണയപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞതോടെ ഈ വർഷം മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് പൊടുന്നനെ സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്.

വിലയിലെ കുതിപ്പ് ആഭ്യന്തര വിപണിയിൽ സ്വർണ വിൽപ്പനയിൽ കടുത്ത തിരിച്ചടി സൃഷ്‌ടിക്കുന്നുവെന്ന് ജുവലറി ഉടമകൾ പറയുന്നു. ഹോളിക്ക് മുന്നോടിയായി സാധാരണ വിൽപ്പനയിലുണ്ടാകാറുള്ള ഉണർവ് ഇത്തവണ ദൃശ്യമായില്ല.

സാമ്പത്തിക രംഗത്തെ തളർച്ചയും ഓഹരി ഉൾപ്പെടെയുള്ള നിക്ഷേപ മേഖലകളിലെ അനിശ്ചിതത്വവും വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നു . നിലവിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 70,000 രൂപയിലധികമാകും.

ഒരു നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന് ഉയർന്ന പരിഗണനയാണ് നൽകുന്നത് . ഉയർന്ന ദ്രവ്യത, പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശേഷി തുടങ്ങിയ ചില സ്വാധീന ഘടകങ്ങൾ കാരണം, ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന നിക്ഷേപങ്ങളിലൊന്നാണ് സ്വർണ്ണം.

ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ, സ്വർണ്ണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, സ്വർണ്ണ ഫണ്ടുകൾ, സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി തുടങ്ങി പല രൂപങ്ങളിലും സ്വർണ്ണ നിക്ഷേപം നടത്തുന്നവരുണ്ട് .
ചില സമയങ്ങളിൽ വിപണിയിൽ സ്വർണ്ണ വിലയിൽ ഇടിവ് സംഭവിക്കാറുണ്ട്, പക്ഷേ സാധാരണയായി അത് അധികകാലം നിലനിൽക്കില്ല,

എല്ലായ്പ്പോഴും ശക്തമായ ഉയർച്ചയാണ് ഉണ്ടാക്കുന്നത്. സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ഇപ്പോൾ കൂടുതലാളുകൾ മുന്നോട്ട് വരുന്നു . സ്വർണ്ണ നിക്ഷേപ പദ്ധതികളെക്കുറിച്ചും സ്വർണ്ണം വാങ്ങാനും നിക്ഷേപിക്കാനുമുള്ള വ്യത്യസ്ത വഴികൾ, ഓൺലൈനിൽ സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം തുടങ്ങിയകാര്യങ്ങൾ അന്വഷിക്കുന്നവരുടെ എണ്ണം നാൾക്ക് നാല് വർദ്ദിച്ചുവരികയാണ് .

പരമ്പരാഗത രൂപങ്ങളിൽ, ആഭരണങ്ങൾ, നാണയങ്ങൾ, കോടിക്കണക്കിന് രൂപകൾ അല്ലെങ്കിൽ പുരാവസ്തുക്കൾ എന്നിവയുടെ രൂപത്തിൽ ഭൗതിക സ്വർണ്ണം വാങ്ങുക മാത്രമായിരുന്നു നേരത്തെ നിക്ഷേപകർ ചെയ്തിരുന്നത് . ഇന്ന് സ്ഥിതി മാറി, നിക്ഷേപകർക്ക് സ്വർണ്ണ ഇടിഎഫുകൾ , സ്വർണ്ണ ഫണ്ടുകൾ എന്നിവ പോലുള്ള നിക്ഷേപ ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *