Your Image Description Your Image Description

മുറിവുകൾ മണിക്കൂറുകൾ കൊണ്ട് ഉണക്കാൻ സാധിക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഗവേഷകർ. ആള്‍ട്ടോ സര്‍വകലാശാലയിലെയും ബെയ്റൂത്ത് സര്‍വകലാശാലയിലെയും ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. മനുഷ്യശരീരത്തിലെ മുറിവുകള്‍ മണിക്കൂറുകള്‍ കൊണ്ട് ഉണങ്ങാന്‍ സഹായിക്കുന്ന ‘സെല്‍ഫ് ഹീലിങ് ഹൈഡ്രോജെല്‍’ ആണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യചര്‍മ്മത്തിന്റെ ഗുണങ്ങളെ അനുകരിക്കുന്ന തരത്തിലുള്ളതാണ് ഈ ജെല്‍.

ഈ വസ്തുവിന് വെറും നാല് മണിക്കൂര്‍ കൊണ്ട് മുറിവിന്റെ 90 ശതമാനം ഉണക്കാനും 24 മണിക്കൂറില്‍ പൂര്‍ണമായും സുഖപ്പെടുത്താനും സാധിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. മുറിവുകളോ പരിക്കോ ഉണ്ടായാൽ സുഖപ്പെടുത്തുന്നതടക്കം അസാധാരണമായ പല കഴിവുകളുമുള്ളതാണ് മനുഷ്യചര്‍മ്മം. ഇതിനെ അനുകരിക്കുന്ന തരത്തിലുള്ള ഒരു കണ്ടുപിടുത്തം നടത്താന്‍ ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. നേച്ചര്‍ മെറ്റീരിയല്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്.

വളരെ നേര്‍ത്തതും വലുതുമായ നാനോഷീറ്റുകള്‍ കൊണ്ടാണ് ഈ ഹൈഡ്രോജെല്‍ വികസിപ്പിച്ചിരിക്കുന്നത്. സാധാരണ രീതിയില്‍ വളരെ മൃദുവായതാകും ഹൈഡ്രോജെല്ലുകള്‍. എന്നാല്‍ നാനോഷീറ്റുകള്‍ക്കിടയില്‍ പോളിമറുകളുള്ള ഒരു ഘടനയാണ് പുതിയ ഹൈഡ്രോജെല്ലിന്റേത്. ഇതിലെ മൂലകങ്ങള്‍ പരിക്കുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ സഹായിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. മുറിവുകള്‍ സുഖമാക്കല്‍, മരുന്നുകളുടെ വിതരണം, സോഫ്റ്റ് റോബോട്ടിക്‌സ്, പ്രോസ്‌തെറ്റിക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ നിര്‍ണായകമാകാന്‍ സെല്‍ഫ് ഹീലിങ് ഹൈഡ്രോജെല്ലിന്റെ കണ്ടുപിടുത്തത്തിനാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *