Your Image Description Your Image Description

ഉത്തർപ്രദേശ്: തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയ യുവാവിനെ മഹാരാഷ്ട്ര പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബദോഹിയിലാണ് സംഭവം. വീട്ടുകാരെ കബളിപ്പിച്ച് പണം തട്ടാനാണ് യുവാവ് നാടകം നടത്തിയത്. സംഭവത്തിൽ 28കാരനായ പ്രദീപ് ചൗഹാനാണ് പോലീസിന്റെ പിടിയിലായത്. യുവാവ് പിതാവിനെ ഫോണിൽ വിളിച്ച് തന്നെ ആരോ തട്ടികൊണ്ടു പോയെന്ന് പറഞ്ഞ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ശേഷം പിന്നീട ഒന്നുകൂടെ വിളിച്ച് പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ മകനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ഭയന്നുപോയ പിതാവ് രമ ശങ്കർ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഹിഞ്ചേവാഡി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിൻറെ ഫോൺ ലൊക്കേഷൻ കണ്ടെത്തി. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ സ്വയം വീടുവിട്ടിറങ്ങിയതാണെന്നും ആരും തട്ടികൊണ്ടുപോയിട്ടില്ലെന്നും യുവാവ് പറഞ്ഞു.

തനിക്ക് പണത്തിന്റെ ആവശ്യമുണ്ടായിരുന്നുവെന്നും, പിതാവിൽ നിന്ന് പണം തട്ടുന്നതിനു വേണ്ടിയാണ് താൻ ഇത്തരത്തിൽ ഫോൺ ചെയ്തതെന്ന് യുവാവ് സമ്മതിച്ചതായി പോലീസ് അറിയിച്ചു. എന്തായാലും മകന്റെ തെറ്റ് അംഗീകരിച്ച് പിതാവ് തന്നെ ജാമ്യത്തിനായി മുൻകൈയെടുത്തിറങ്ങി. ജാമ്യത്തിലിറക്കുന്നതിനായി പണവും കെട്ടിവച്ചു. ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴിൽ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നിലവിൽ പോലീസ് യുവാവിന് മേൽ ചുമത്തിയിരിക്കുന്നത്. ഇനി തെറ്റ് ആവർത്തിക്കില്ലെന്ന് യുവാവ് പോലീസിനോടും പിതാവിനോടും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *