Your Image Description Your Image Description

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണിത് .
അടൂരിൽ സുവിശേഷകനായി ചമഞ്ഞു് ഒരു വീട്ടിലെത്തി പ്രാർത്ഥിച്ച ഇയാൾ ആ വീട്ടിലെ ഗൃഹനാഥയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു.

അധികം താമസിയാതെ തന്നെ പോലീസ് ഇയാളെ പൊക്കി. കസ്റ്റഡിയിലായ ഇയാളോട് ആ വീട്ടിൽ കയറി പ്രാർത്ഥിച്ച ആ പ്രാർത്ഥന വീണ്ടും ആവർത്തിക്കാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ അടി പേടിച്ച് ആ പ്രാർത്ഥന ആവർത്തിച്ചതാണ് പ്രേക്ഷകർ കണ്ടത് .

ഇത് കണ്ടപ്പോൾ പ്രേഷകർക്കെന്ത് തോന്നി ? ആർക്കും എവിടെയും എടുത്ത് പ്രയോഗിക്കാവുന്ന ഒന്നാണോ ഈ മറുഭാഷ ?ഇത് ഒരാളോ രണ്ടാളോ അല്ല , എത്രയോ ന്യൂജെൻ സുവിശേഷകർ ഇതിലും വികൃതമായി അന്യഭാഷയെ ദുരുപയോഗം ചെയ്യുന്നു ,ഇതിൽനിന്നെല്ലാം ഒരുകാര്യം മനസ്സിലാക്കാം എല്ലാം വയറ്റിപ്പിഴപ്പിന് വേണ്ടിയാണെന്ന് .

പ്രവചനം ഞങ്ങൾ കൈയ്യിന്നിട്ടും, ഗുമ്മിനും പഞ്ചിനും ഒക്കെ പറയുന്നവൻമാരെ കാണുമ്പോൾ തന്നെ പുച്ഛമാണ് . പണ്ടുള്ള സുവിശേഷകരൊന്നും ഇതുപോലെ വയറ്റിപ്പിഴപ്പിന് പച്ച നുണകൾ പടച്ചുവിടില്ല , അവരൊക്കെ വയർ മുറുക്കിയുടുത്താണ് സുവിശേഷ വേല ചെയ്തിട്ടുള്ളത് .

പെന്തക്കോസ് പാസ്റ്റർ പ്രാർത്ഥിക്കാനും അല്പം ദൈവവചനം പറയാനും വീടിനു മുന്നിൽ വരുമ്പോൾ കതക് കൊട്ടിയടക്കുന്ന ഒരു സമയമുണ്ടായിരുന്നു , പല വൈദീകരും പറയുന്നത് കേട്ടിട്ടുണ്ട് , അവരെ വീടിന്റെ പരിസരത്ത് പോലും കേറ്റരുതെന്ന് , ആ കാലഘട്ടത്തിലും അങ്ങനെയുള്ള പ്രതി സന്ധികൾ മറികടന്നും ദൈവ വേല ചെയ്ത പാസ്റ്റർമാരെ എനിക്കറിയാം .

അവരുടെയൊക്കെ സ്ഥാനത്ത് ഇന്നുള്ള ന്യൂജെൻ പാസ്റ്റർമാർ ഇതുപോലെയുള്ള തട്ടിപ്പുകൾ നടത്തി ആഡംബര ജീവിതം നയിക്കുന്നു . അവരാരും വിയർപ്പൊഴുക്കുന്നില്ല , നടന്ന വീടുകൾ കയറിയിറങ്ങി പ്രാർത്ഥിക്കാൻ പോകുന്നില്ല വെയിൽ കൊല്ലുന്നില്ല , മഴ നനയുന്നില്ല , സോഷ്യൽ മീഡിയകൾ വഴി കള്ള സുവിശേഷം നടത്തുന്നു , ആളുകളെ കൂട്ടുന്നു , പച്ചനുണകൾ പറഞ്ഞു വിശ്വസിപ്പിക്കുന്നു .

അതെല്ലാം ഒറ്റക്കാര്യത്തിന് വേണ്ടി മാത്രമാണ് , എങ്ങനെയും പണം തട്ടിയെടുക്കുക , പാവപ്പെട്ടവന്റെ പോക്കറ്റിലെ ചില്ലിക്കാശും അടിച്ചുമാറ്റുവാനുള്ള ചെപ്പടി വിദ്യ , അതാണിന്നത്തെ സുവിശേഷം .
കോവിഡ് കാലം തുടുങ്ങുന്നതിന് മുൻമ്പ് ഇനിയുളള വർഷം പാലും തേനും ഒഴുകും അനുഗ്രഹത്തിന്റെ വർഷമാണ് വരാൻ പോകുന്നതെന്നൊക്കെ തട്ടിവിട്ട മഹാനും ആടിത്തിമിർക്കുന്ന നാടാണ് നമ്മുടെ നാട്.

തട്ടിപ്പും, വെട്ടിപ്പും നടത്തി ശുശ്രൂഷ നടത്തുന്നവരെ യാതൊരും ബുദ്ധിമുട്ടും കൂടാതെ സ്വീകരിക്കാൻ നമ്മൾ തയ്യാറായതുകൊണ്ടാ അവർ വീണ്ടും വീണ്ടും ഇതൊരു തൊഴിലാക്കി കളം നിറഞ്ഞാടുന്നത് .
ദൈവ വേല ബിസിനസ്സാക്കി നടക്കുന്നവർ ഒന്നാലോചിക്കണം , നിങ്ങൾ പരിശുദ്ധാത്മാവിനെയാണ് കളങ്കപ്പെടുത്തുന്നത് , വെല്ലുവിളിക്കുന്നതെന്ന് .

അന്യഭാഷഎന്നും പറഞ്ഞു വായിൽ തോന്നുന്നത് വിളിച്ചു പറയുമ്പോൾ അത് കേട്ട് കണ്ണ് മിഴിച്ചു നിന്ന് സ്തോത്രം പറയുന്ന നിഷ്കളങ്കരായ വിശ്വാസികളെ പറ്റിക്കുന്നതിന് വലിയ ഗവേഷണമൊന്നും നടത്തേണ്ട , അതിനൊരു ഉദാഹരണമാണ് ആദ്യം കണ്ട വീഡിയോ .

പിശാച് തനിക്ക് അൽപ്പം കാലം മാത്രമേ ഉളളൂ എന്നറിഞ്ഞ് അനേകരെ വഴി തെറ്റിച്ചു കൊണ്ടിരിക്കുന്നു. വചനത്തിന്റെ ഉപദേശ രൂപങ്ങളെ അവഗണിച്ച് പോകുന്ന ആർക്കും നിത്യത അവകാശമാക്കാൻ കഴിയില്ല എന്നതാണ് സത്യം

Leave a Reply

Your email address will not be published. Required fields are marked *