Your Image Description Your Image Description

വി ഡി സതീശന്റെ ഉറക്കം നഷ്ടപ്പെടാൻ പോകുന്നു. വി ഡി സതീശന്റെ മാത്രമല്ല മുഴുവൻ കോൺഗ്രസുകാർക്കും വീണ്ടും നല്ല മുട്ടൻ പണി കൊടുത്ത് ശശി തരൂർ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാലും ഇനി കോൺഗ്രസുകാർ എങ്ങനെ തലയിൽ തുണിയിടാതേ പുറത്തിറങ്ങി നടക്കും. നാറി നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ . ശശി തരൂർ പിണറായി വിജയന്റെ കേരളത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ പറ്റി എക്സിൽ കുറിച്ചതിന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ. അന്ന് തരൂരിനെ തിന്നുമെന്നോ കൊല്ലുമെന്നോ പട്ടിണികിടന്നോ ഒക്കെ പറഞ്ഞ കോൺഗ്രസിലെ വീരശൂര പരാക്രമൻ മാരൊക്കെ അങ്ങ് കേന്ദ്രത്തിൽ പോയി രാഹുലിനെയും കണ്ടു രാഹുലിനെ കൊണ്ട് ശശി തരൂരിനെ നല്ല നടത്തിപ്പ് പഠിപ്പിക്കാനുള്ള ചൂരലും കൊടുത്തു. എന്നിട്ട് എന്ത് കാര്യം ഉണ്ടായി ശശി തരൂർ പഠിപ്പിച്ചതൊക്കെ മറന്നു. അന്നേ പറഞ്ഞതാണ് ശശി തരൂരിന് ഇടതുപക്ഷത്തേക്ക് ഒരു ചായ്‌വ് ഉണ്ടെന്ന്. അങ്ങനെയുള്ള ഒരാളെ പിടിച്ച് കോൺഗ്രസിന്റെ മണ്ണിൽ കുഴിച്ചുവച്ചെന്നു കരുതി വേര് പിടിക്കില്ല. അന്ന് പിണറായിയെ പ്രകീർത്തിച്ചതെ ഉള്ളൂ. ഇന്ന് പുറത്തുവന്നത് പിണറായിക്കൊപ്പം ഉള്ള നല്ല അസൽ പുത്തൻ സെൽഫിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കർക്കും ഒപ്പമുള്ള സെൽഫി സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച് ശശി തരൂർ എംപി. ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തില്‍ നിന്നുള്ള എംപിമാർ എന്നിവരുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് തരൂർ ഗവർണർക്കും മുഖ്യമന്ത്രിക്കും ഒപ്പം സെൽഫിയെടുത്തത്.
‘‘സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാൻ ഇന്നലെ രാത്രി എല്ലാ കേരള എംപിമാരെയും അത്താഴ ചർച്ചയ്ക്ക് ക്ഷണിച്ച ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു എന്നും തരൂർ കുറിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, സംസ്ഥാനത്ത് വികസനം നടപ്പാക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങൾക്ക് ഈ അസാധാരണ നടപടി ശുഭസൂചനയാണ്ശ എന്നും ശശി തരൂർ എക്സിൽ കുറിച്ചു. രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഒറ്റക്കെട്ടായി സംസ്ഥാനത്തെ എംപിമാർ മുന്നോട്ടുപോകണമെന്നും കേരളത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിനു മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ വാഗ്ദാനം ചെയ്തത്തിനു പിന്നാലെയാണ് ഈ സംഭവം .മൊത്തത്തിൽ എല്ലാ ഭാഗത്തുനിന്നും പിണറായി സർക്കാരിന് നല്ല സപ്പോർട്ട് ആണ് കിട്ടുന്നതെന്ന് സാരം. ഗവർണർ പറഞ്ഞതൊക്കെ പിന്നെയും സഹിക്കാം പക്ഷേ തരൂരിനെ ഇത്രയും പ്രാവശ്യം ശകാരിച്ചും ചെവിക്കുപിടിച്ചും തിരുത്താൻ ശ്രമിച്ചിട്ടും തരൂർ തിരുത്താൻ തയ്യാറായില്ല എന്നത് കോൺഗ്രസുകാർക്ക് വല്ലാത്തൊരു തിരിച്ചടിയായിരിക്കുകയാണ്. സംഭവം തിരിച്ചടിയാണെങ്കിലും ഒരു കാര്യം വാസ്തവമാണ് ഇത്രയും ഒക്കെ പ്രശ്നങ്ങളും ചർച്ചകളും തരൂരിന്റെ പിണറായി അനുഭാവത്തെക്കുറിച്ച് ഉണ്ടായിട്ടും തരൂർ പിന്നെയും അതുതന്നെ ചെയ്യുന്നെങ്കിൽ തരൂരിന് പിണറായിയുടെ പ്രവർത്തനങ്ങളോട് അങ്ങേയറ്റം മതിപ്പുണ്ട് എന്ന് തന്നെയാണ്. പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് ഒക്കെ വരുന്ന സ്ഥിതിക്ക് ഇനി തമ്മിൽ തല്ല് പുറത്ത് അറിയിക്കാൻ പറ്റുകയുമില്ല. പലവട്ടം പറഞ്ഞിട്ടും തെളിച്ച വഴി പോകാത്ത കുഞ്ഞാടിനെ ഇനിയിപ്പോൾ പോയ വഴി തെളിയിക്കുകയും ലക്ഷ്യമുള്ളൂ എന്നാണോ കോൺഗ്രസുകാരുടെ അടുത്ത തീരുമാനമെന്ന് കണ്ടറിയണം. അല്ലെങ്കിലും രാഹുൽ ഗാന്ധിയെ പോലെ യാതൊരു ഗുണത്തിനും മണത്തിനും കൊള്ളാത്ത ഒരാളെ കൊണ്ട് തിരുത്തിയാൽ തിരുത്തുന്ന കൂട്ടത്തിൽ ഒരാളാണോ തരൂർ. കോൺഗ്രസുകാർ ഒളിഞ്ഞും തെളിഞ്ഞും ആശാവർക്കർമാരെ മുന്നിൽ നിർത്തി പിണറായിയെ ഈകഴുത്താനും ഇവിടെ സമര കോലാഹലങ്ങൾ ഉണ്ടായി ഭരണം മോശമാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇടതുപക്ഷത്തു നിന്ന് എന്തേലും ഒരു ഒച്ച കേട്ടാലും അഭിപ്രായ ഭിന്നത യാണെങ്കിൽ ഞങ്ങൾ എടുത്തോളാം എന്നു പറഞ്ഞു അണികളെ ചേർത്തുപിടിക്കാൻ താലവും എടുത്ത് മറുവശത്തും നിൽക്കുന്നു. ഇതേസമയം കോൺഗ്രസിൽ ആകെ ഉള്ള നല്ല തല മൂത്ത ബുദ്ധിയും ബോധവുമുള്ള നേതാക്കളുടെ നിര അന്തർധാര വഴി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോട് അനുഭാവികളായി മാറുന്നതൊട്ട് അറിയുന്നതുമില്ല. കഷ്ടമാണ് കോൺഗ്രസുകാരെ നിങ്ങളുടെ കാര്യം. സ്വന്തം അടിവേര് കരിഞ്ഞുണങ്ങുന്നത് അറിയാത്തവരാണ് ഇനി ഒരു നാടിനെ ഭരിച്ച് വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കും എന്നൊക്കെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *