Your Image Description Your Image Description

മൊത്തത്തിൽ എല്ലാ ഭാഗത്തുനിന്നും പിണറായി സർക്കാരിന് നല്ല സപ്പോർട്ട് ആണ് കിട്ടുന്നതെന്ന് സാരം. ഗവർണർ പറഞ്ഞതൊക്കെ പിന്നെയും സഹിക്കാം പക്ഷേ തരൂരിനെ ഇത്രയും പ്രാവശ്യം ശകാരിച്ചും ചെവിക്കുപിടിച്ചും തിരുത്താൻ ശ്രമിച്ചിട്ടും തരൂർ തിരുത്താൻ തയ്യാറായില്ല എന്നത് കോൺഗ്രസുകാർക്ക് വല്ലാത്തൊരു തിരിച്ചടിയായിരിക്കുകയാണ്. സംഭവം തിരിച്ചടിയാണെങ്കിലും ഒരു കാര്യം വാസ്തവമാണ് ഇത്രയും ഒക്കെ പ്രശ്നങ്ങളും ചർച്ചകളും തരൂരിന്റെ പിണറായി അനുഭാവത്തെക്കുറിച്ച് ഉണ്ടായിട്ടും തരൂർ പിന്നെയും അതുതന്നെ ചെയ്യുന്നെങ്കിൽ തരൂരിന് പിണറായിയുടെ പ്രവർത്തനങ്ങളോട് അങ്ങേയറ്റം മതിപ്പുണ്ട് എന്ന് തന്നെയാണ്. പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് ഒക്കെ വരുന്ന സ്ഥിതിക്ക് ഇനി തമ്മിൽ തല്ല് പുറത്ത് അറിയിക്കാൻ പറ്റുകയുമില്ല. പലവട്ടം പറഞ്ഞിട്ടും തെളിച്ച വഴി പോകാത്ത കുഞ്ഞാടിനെ ഇനിയിപ്പോൾ പോയ വഴി തെളിയിക്കുകയും ലക്ഷ്യമുള്ളൂ എന്നാണോ കോൺഗ്രസുകാരുടെ അടുത്ത തീരുമാനമെന്ന് കണ്ടറിയണം. അല്ലെങ്കിലും രാഹുൽ ഗാന്ധിയെ പോലെ യാതൊരു ഗുണത്തിനും മണത്തിനും കൊള്ളാത്ത ഒരാളെ കൊണ്ട് തിരുത്തിയാൽ തിരുത്തുന്ന കൂട്ടത്തിൽ ഒരാളാണോ തരൂർ. കോൺഗ്രസുകാർ ഒളിഞ്ഞും തെളിഞ്ഞും ആശാവർക്കർമാരെ മുന്നിൽ നിർത്തി പിണറായിയെ ഈകഴുത്താനും ഇവിടെ സമര കോലാഹലങ്ങൾ ഉണ്ടായി ഭരണം മോശമാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇടതുപക്ഷത്തു നിന്ന് എന്തേലും ഒരു ഒച്ച കേട്ടാലും അഭിപ്രായ ഭിന്നത യാണെങ്കിൽ ഞങ്ങൾ എടുത്തോളാം എന്നു പറഞ്ഞു അണികളെ ചേർത്തുപിടിക്കാൻ താലവും എടുത്ത് മറുവശത്തും നിൽക്കുന്നു. ഇതേസമയം കോൺഗ്രസിൽ ആകെ ഉള്ള നല്ല തല മൂത്ത ബുദ്ധിയും ബോധവുമുള്ള നേതാക്കളുടെ നിര അന്തർധാര വഴി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോട് അനുഭാവികളായി മാറുന്നതൊട്ട് അറിയുന്നതുമില്ല. കഷ്ടമാണ് കോൺഗ്രസുകാരെ നിങ്ങളുടെ കാര്യം. സ്വന്തം അടിവേര് കരിഞ്ഞുണങ്ങുന്നത് അറിയാത്തവരാണ് ഇനി ഒരു നാടിനെ ഭരിച്ച് വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കും എന്നൊക്കെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *