Your Image Description Your Image Description

പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവയ്ക്കുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കൂടിയായ എ.പത്മകുമാർ പത്മകുമാർ അറിയിച്ചു.

സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. ‘‘ഒരു പൊട്ടിത്തെറിയുമില്ല. പാർട്ടിയിൽ പറയേണ്ടതാണ് പക്ഷേ, പരസ്യമായി പറയേണ്ടി വന്നു.

സ്വാഭാവികമായി മനുഷ്യനെന്ന നിലയ്ക്കുള്ള വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണമാണ്. ഞാൻ പാർട്ടിയാണ്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമില്ല. സംഘടനാപരമായും 99 ശതമാനവും വ്യത്യസ്ത അഭിപ്രായം ഇല്ല.

പാർട്ടിയുടെ ഉപരി കമ്മിറ്റികളിലേക്ക് എടുക്കുമ്പോൾ രാഷ്ട്രീയ ബോധം, സംഘടനാ ധാരണ എന്നിവ ഉണ്ടാകണം. അങ്ങനെയാണ് പഴയ നേതാക്കൻമാർ‍ പഠിപ്പിച്ചിരിക്കുന്നത്.’’ ‘‘പാർലമെന്ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി വന്നപ്പോൾ ഉണ്ടായ പ്രതികരണമാണ്. ‍

തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിയുകയാണ്. 65ാം വയസ്സിൽ റിട്ടയർ ചെയ്യുന്നു എന്നു വിചാരിച്ചാൽ മതി. സാധാരണ പാർട്ടി പ്രവർത്തകനായി നിൽക്കും. പാർട്ടി അനുവദിക്കുകയാണെങ്കിൽ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കാനും തയാറാണന്ന് പത്മകുമാർ വ്യക്തമാക്കി.

മന്ത്രി വീണാ ജോർജ്ജിനെതിരെയാണ് പത്മകുമാർ പറഞ്ഞത് . വീണ ജോർജ്ജാണ് ‘‘പാർലമെന്ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആളെന്നു പത്മകുമാർ ഉദ്ദേശിച്ചത് . എന്നാൽ വീണ ജോർജ്ജ് പഠിക്കുന്ന കാലം മുതൽ എസ് എഫ് ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .

വീണയുടെ മനസ്സ് എപ്പോഴും ഇടതുപക്ഷ നിലപാടായിരുന്നു , അതുകൊണ്ടാണ് പ്രത്യേക സാഹചര്യത്തിൽ പത്മകുമാർ പറയുന്നത് പോലെ ‘‘പാർലമെന്ററി സ്ഥാനത്തേക്ക് വന്നത് . അല്ലാതെ നൂലിൽ കെട്ടിയിറക്കിയതൊന്നുമല്ല .

അതേസമയം എല്ലാവരെയും സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല. പദ്‌മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതായിരുന്നില്ലെന്നു എ കെ ബാലൻ പറഞ്ഞു . സിപിഎം സംസ്ഥാന സമ്മേളനത്തിലൂടെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി .

സംസ്ഥാന സമ്മേളനം വൻ വിജയമാണെന്ന് പറഞ്ഞ ബാലൻ മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും പ്രതികരിച്ചു. ‘യുവാക്കൾക്ക് പാർട്ടിയിൽ കൂടുതൽ അവസരം ലഭിക്കണം. മുഖ്യമന്ത്രിയ്ക്കുള്ള പ്രായപരിധി ഇളവ് ഔദാര്യത്തിന്റെ പുറത്തല്ല നൽകിയത്.

മുഖ്യമന്ത്രി ആയതുകൊണ്ടാണ് പാർട്ടി ആ തീരുമാനം എടുത്തത്. പാർട്ടി ആരെയും മനഃപൂർവം നശിപ്പിക്കില്ല. പരസ്യ പ്രതികരണം വർഗ ശത്രുക്കൾക്ക് സഹായകരമാകരുത്. 87 പേരാണ് സംസ്ഥാന കമ്മിറ്റിയിൽ. 17 പേരാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ.

അഞ്ച് ലക്ഷം പാർട്ടി അംഗങ്ങളുണ്ട്. അതത് കാലഘട്ടത്തിൽ പാർട്ടിക്ക് സംഭാവന ചെയ്യാൻ പറ്റാവുന്ന ആളുകളെ തിരഞ്ഞെടുക്കുന്നു. അതിന് അർത്ഥം മറ്റുള്ളവരൊക്കെ മോശക്കാരാണെന്നല്ല. പാർട്ടി അവരവരുടെ കഴിവിനനുസരിച്ച് കൊക്കിലൊതുങ്ങിയത് മാത്രമല്ല, കൊക്കിലൊതുങ്ങാത്തതും തരാൻ തീരുമാനിച്ച ഘട്ടത്തിൽ അത് വേണ്ടായെന്ന് വച്ചവനാണ് ഞാൻ. യഥാർത്ഥ മനുഷ്യനാക്കുന്നതിൽ പാർട്ടി നൽകിയ സംഭാവന, അതാണ് ഏറ്റവും പ്രധാനപ്പെട്ടതന്നും ‘- എ കെ ബാലൻ പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാവ് എ പദ്മകുമാറിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും പ്രതികരിച്ചു. പദ്മകുമാർ പത്തനംതിട്ടയിൽ നിന്നുള്ള പാർട്ടിയുടെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് രാജു എബ്രഹാം പ്രതികരിച്ചത്.

പദ്മകുമാറിന്റെ നടപടി പാർട്ടി ഗൗരവമായി പരിശോധിക്കും. ജില്ലയിലെ പ്രിയങ്കരനായ നേതാവാണ് പദ്മകുമാർ. മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കുന്നത് പതിവ് കീഴ്‌വഴക്കമാണ്. മന്ത്രിയെന്ന നിലയിൽ വീണ ജോർജിന്റെ പ്രവർത്തനം വളരെ മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *