Your Image Description Your Image Description

പ്രധാനമന്ത്രിഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി
(പി.എം.എഫ്.എം.ഇ.) പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഭക്ഷ്യ സംസ്‌കരണ മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങൾ പുതിയ മെഷീനറികൾ ഉപയോഗിച്ച് വിപുലീകരിക്കാനും സഹായകരമായ കേന്ദ്ര സർക്കാർ പദ്ധതിയാണ് പി.എം.എഫ്.എം.ഇ. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 35 ശതമാനം (പരമാവധി 10ലക്ഷം രൂപ വരെ) സബ്സിഡി ലഭിക്കും. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനും ബാങ്ക് വായ്പ ലഭ്യമാക്കാനും ജില്ലാ റിസോഴ്സ് പേഴ്സൺമാരുടെ സഹായവും കേന്ദ്രത്തിൽ ലഭ്യമാണ്.
വിശദവിവരത്തിന് ഫോൺ: 9188401705.

Leave a Reply

Your email address will not be published. Required fields are marked *