Your Image Description Your Image Description

ചാംപ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ തുടങ്ങിയ തമ്മിലടി കൂടുതൽ രൂക്ഷമാകുന്നു. പാക് ടീമിനെയും താരങ്ങളെയും വിമർശിച്ച മുൻതാരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്ന മുഹമ്മദ് ഹഫീസിന് മറുപടിയുമായി വഖാർ യൂനിസ് രംഗത്തെത്തി.

90കളിലെ താരങ്ങൾ പാക് ക്രിക്കറ്റിനായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഹഫീസിൻ്റെ പ്രസ്താവന. 1996, 1999, 2003 ലോകകപ്പുകളിൽ ഇവർ നിരാശപ്പെടുത്തുകയും ചെയ്തതായി ഹഫീസ് പറഞ്ഞു. 2009ൽ യൂനിസ് ഖാനാണ് കിരീട തോൽവികൾക്ക് തുടക്കമിട്ടത്. 2017ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് പിന്നീട് പാകിസ്ഥാനൊരു കിരീടം നേടുന്നത്. അത് ബാബര്‍ അസമിന് കീഴിലായിരുന്നു. പുതിയ താരങ്ങൾക്ക് പ്രചോദനമേകാൻ 90 കളിലെ താരങ്ങൾ അധികം ഒന്നും ചെയ്തിട്ടില്ലെന്ന് മുഹമ്മദ് ഹഫീസ് ഓർമിപ്പിച്ചു.

എന്നാൽ ഹഫീസിന് മറുപടിയുമായി മുൻ താരം വഖാർ യൂനിസ് രംഗത്തെത്തി. വസീം അക്രമും വഖാർ യൂനിസും ചേർന്ന് നേടിയ വിക്കറ്റുകളുടെ എണ്ണം നിരത്തിയായിരുന്നു പ്രതികരണം. എന്നാൽ വ്യക്തിഗത പ്രകടനമല്ല, കിരീട പ്രകടനമാണ് രാജ്യത്തിന്റെ ക്രിക്കറ്റ് മികവ് നോക്കാൻ തിരഞ്ഞെടുക്കേണ്ടതെന്ന് പറഞ്ഞ് ഹഫീസ് തിരിച്ചടിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *