Your Image Description Your Image Description

ചിലരുണ്ട്, അർഹതയില്ലാത്ത എന്തേലും കിട്ടിയാൽ അതെങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാകാതെ പിച്ചും പേയും പറഞ്ഞോണ്ടിരിക്കും. നാട്ടുകാർക്കൊട്ടു ഉപകാരവുമുണ്ടാവില്ല, എന്നാൽ തള്ളിനോട്ടു പഞ്ഞവുമില്ല എന്ന അവസ്ഥ. പറഞ്ഞു വരുന്നത് അഖിൽ മാരാർ കുറിച്ചാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ജീവിതം മാറിമറിഞ്ഞ താരമാണ് അഖിൽ. ഷോയ്ക്ക് ശേഷം സാമ്പത്തികമായി വലിയ ഉയർച്ചയാണ് അഖിലിന് ഉണ്ടായത്. ആഡംബര വാഹനങ്ങളും ഫ്ലാറ്റുമെല്ലാം അഖിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന വരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഖിൽ. കഴിഞ്ഞ ദിവസം അഖിൽ ലക്ഷങ്ങൾ വിലയുള്ളൊരു ആഡംബര ബൈക്ക് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ സാമ്പത്തിക ശ്രോതസിനെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് പ്രതികരണം. അഖിലിന്റെ വാക്കുകളിലേക്ക്.
പുള്ളിക്കാരന്റെ വരുമാനത്തിലാണത്രെ എല്ലാവര്ക്കും വേവലാതി. കൃത്യമായി ജി എസ് ടി ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയിൽ നിന്നും മിനി കൂപ്പർ എടുത്തപ്പോൾ ടാക്സ് ആയത് 11ലക്ഷം രൂപയാണ്. ബൈക്കിന്റെ ടാക്സ് 2.63ലക്ഷം രൂപയാണ് ഇതൊക്കെ സർക്കാർ ഖജനാവിൽ ആണ് വന്നതെന്ന് പോലും പലർക്കും അറിയില്ലെന്നും അഖിൽ പറയുന്നുണ്ട്..
മറ്റൊരു കാര്യം പുള്ളി പങ്കെടുത്ത പരിപാടികളൊക്കെ പെയ്ഡ് ആണത്രേ. പരിപാടികൾ മാത്രമല്ല, ഇന്റർവ്യൂസും പെയ്ഡ് ആണെന്നാണ് അഖിൽ പറയുന്നത്.

അതിന്റെ ഇൻവോയിസ് ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം. എന്തിനെന്നു ചോദിക്കരുത്. ഞാൻ അയച്ചു തരും.

രണ്ട് ദിവസം മുൻപ് ഷെയർ മാർക്കറ്റിൽ നിന്നും ഒരു 15000രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്ക്രീൻ ഷോട്ട് ഇടുന്നുണ്ടത്രേ . എന്തിന്റെ കുഞ്ഞാണോ എന്തോ. പിന്നെ വിദേശത്തു നിന്നും ലഭിക്കുന്നത് അവിടെ തന്നെ ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്. എല്ലാ ജിസിസി രാജ്യത്തും ഞാൻ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയിൽ നിന്നും 15000ദിർഹം ശമ്പളം അടുത്തിടെ വരെ ലഭിച്ചിരുന്നു. ഞാൻ ഒരു സിനിമയിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒന്നിലധികം സിനിമകൾക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്. നിങ്ങൾക്കൊരു കാര്യമറിയുന്നോ ഹേ.. ഞാനേ.. ഞാനൊരു സംഭവാ..

തീർന്നില്ല, യൂ ടൂബിൽ നിന്നും ഫേസ് ബുക്കിൽ നിന്നും എനിക്ക് വരുമാനം ഉണ്ട്. നാളിതുവരെ വലിയ ഓഫർ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ഗെയിമിങ് ആപ്പുകൾ ഞാൻ പ്രൊമോഷൻ ചെയ്തിട്ടില്ല. എനിക്ക് വിശ്വാസം വരാത്ത ഒരു പ്രൊഡകട് പോലും പരസ്യം ചെയ്തിട്ടില്ല.
അത് ധ്യാൻ ശ്രീനിവാസനിട്ടൊന്നു കൊട്ടിയതല്ലേ എന്നൊരു സംശയം.

ഇനി, മറ്റുള്ളവരെ സഹായിക്കുന്ന കാര്യം ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും അതിലെല്ലാം താനും ഈശ്വരനും മാത്രമാണ് ആൾക്കാർ എന്നും പറയുന്നുണ്ട്. അത് എടുത്തു വിളമ്പി റീച്ച് കൂട്ടി നന്മ മരം കളിച്ചാൽ കേരളത്തിലെ നന്മ മരം ഫ്രാഡുകളും ഞാനും തമ്മിൽ എന്താണ് വെത്യാസമെന്നു ചോദിക്കുന്നുണ്ട് . എന്നാൽ പിന്നെ ആരുമറിയാതെ വയനാട്ടിലേക്ക് സംഭാവന കൊടുത്താൽ പോരായിരുന്നോ?
തീർന്നില്ല, വയനാട്ടിലെ വീടിന്റെ കാര്യം ചിലർ പറയുന്നത് കേട്ടെന്നും അത് ചോദിക്കേണ്ടത് പിണറായി വിജയനോടാണെന്നുമാണ് അഖിലിന്റെ പക്ഷം. നാട്ടുകാരുടെ കൈയിൽ നിന്നും പിരിച്ച 750കോടി എന്ത് ചെയ്തു എന്ന് പുള്ളിയ്ക്കറിയണമത്രേ . ഏകദേശം 400കുടുംബങ്ങൾക് ഈ തുകയിൽ നിന്നും 50ലക്ഷം വെച്ച് കൊടുത്താലും ബാക്കി 550കോടി സർക്കാരിന് കിട്ടും. അതിന് പുറമെ 1500വീടുകളുടെ ഓഫർ സർക്കാരിന് വന്നിട്ടുണ്ട്. അഖിൽ മാരാർ മാത്രമല്ല സർക്കാരിനെ എതിർക്കുന്ന ആരുടേയും ഓഫർ അവർക്ക് വേണ്ട. വലിഞ്ഞു കയറി ചെന്ന് വീട് വെച്ച് കൊടുക്കാൻ ആർക്കും കഴിയില്ല സർക്കാർ അനുമതി നൽകണം. അവർ നമ്മളുടെ ഓഫർ സ്വീകരിക്കാൻ തയ്യാർ ആവണമെന്നുമാണ് അഖിൽ പറയുന്നത്.
മിക്കവാറും അൽപ്പന് അർദ്ധം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കുമെന്ന ചൊല്ല് അഖിൽ മാരാർ കുറിച്ചാവാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *