Your Image Description Your Image Description

ഇതാണ് പറയുന്നത് അന്തവും കുന്തവും ഇല്ലാത്തവരെയും ഒക്കെ പിടിച്ചു രാഷ്ട്രീയക്കാരൻ ആക്കിയാൽ ഇങ്ങനെ ഇരിക്കും എന്ന്. സുരേഷ് ഗോപിക്ക് ഒരുതരത്തിൽ സിനിമ ജീവിതത്തിൽ നിന്ന് തന്നെ റിട്ടയർമെന്റ് എടുക്കേണ്ട പ്രായമായി. അന്നേരമാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് കടിച്ചു തൂങ്ങിയത്. അന്നുമുതൽ സുരേഷ് ഗോപി വിവാദങ്ങളുടെ പിറകേയാണ്. അൽപ്പന ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും എന്ന് പറഞ്ഞതുപോലെ സുരേഷ് ഗോപി അന്നുമുതൽ രാജവാഴ്ചയാണ് കേരളത്തിൽ നടത്തുന്നത്. തൊട്ടതിനും പിടിച്ചതിനും ഒക്കെ താനെന്തോ വലിയവനും ബാക്കിയുള്ളവരൊക്കെ പ്രജകളും ആണെന്നുള്ള ഭാവമാണ് സുരേഷ് ഗോപിക്ക്. ബിജെപിക്കാരെ സംബന്ധിച്ചിടത്തോളം വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട അവസ്ഥയാണ്. ഇനി ഒട്ടും അതിനെ ഇറക്കി വേലിയിലേക്ക് വയ്ക്കാനും പറ്റില്ല. സഹിക്കുക തന്നെ. സെക്രട്ടറിയേറ്റ് പഠിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുട പിടിക്കലും ഇല്ലാത്ത വാഗ്ദാനങ്ങളുടെ പെരുമഴയും ഒക്കെ പെയിച്ചു കഴിഞ്ഞ് സുരേഷ് ഗോപിയുടെ അടുത്ത ധാർഷ്ട്രീയത്തിന് അരങ്ങേറിയത് ബിജെപിയുടെ തട്ടകത്തിൽ തന്നെയാണ് എന്നുള്ളതാണ് വലിയ തമാശ.ബിജെപി കുറ്റിക്കോൽ പഞ്ചായത്ത്‌ കമ്മിറ്റി ഓഫിസായ കെ.ജി.മാരാർ സ്മൃതിമന്ദിരം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്. ഓഫിസിൽ സൗകര്യമില്ലാത്തതിനാൽ, കുറച്ചകലെ റോഡരികിലാണ് പൊതുപരിപാടിക്കു വേദി ഒരുക്കിയിരുന്നത്.സുരേഷ് ഗോപിയോട് ഇതിന്റെയൊക്കെ തിരക്കിൽ സംഘാടകർ ഉദ്ഘാടനത്തിന്റെ കാര്യം മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഒരു വിളക്ക് കൊളുത്തുന്നത് ഒക്കെ അത്ര വലിയ ഭാരിച്ച ജോലിയാണെന്ന് അവർ ഓർത്തതുമില്ല. എന്നാൽ വിളക്ക് കൊളുത്തലും ഉദ്ഘാടനവും സുരേഷ് ഗോപിയാണ് എന്ന് പറഞ്ഞതോടുകൂടി പുള്ളിയുടെ ഭാവം മാറി. പണ്ട് ഗംഗയോട് അല്ലിക്ക് ആഭരണം എടുക്കാൻ ഇപ്പോൾ പോണ്ട എന്നൊക്കെ പറഞ്ഞത് കൊള്ളാം അതേ ശൗര്യം പൊതുസമൂഹത്തിലും ഒരു രാഷ്ട്രീയക്കാരനായി ഇരിക്കവേ ഇറങ്ങി കാണിക്കുന്നത് ശരിയാണോ ഗോപി. ഈയിടെയായി ഗോപിയുടെ കുറുമ്പൊ ഒരല്പം കൂടുന്നുണ്ട്
‘ഒന്നുകിൽ സ്റ്റേജിലെ പൊതുപരിപാടി, അല്ലെങ്കിൽ ഓഫിസിൽ നിലവിളക്കു തെളിച്ച് ഉദ്ഘാടനം. രണ്ടിലൊന്നേ പറ്റൂ. എന്നെ ഒരു കാര്യമേ ഏൽപിച്ചിട്ടുള്ളൂ’ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാടു വ്യക്തമാക്കിയതോടെ ബിജെപി പ്രവർത്തകർ ആകെ വെട്ടിലായി.
ഓഫിസിലെത്തി വിളക്കു കൊളുത്തി കെട്ടിടോദ്ഘാടനവും അതുകഴിഞ്ഞു പൊതുപരിപാടിയുമെന്ന് സംഘാടകർ പറഞ്ഞപ്പോഴാണു മന്ത്രി ‘ഉടക്കിയത്’. ധർമസങ്കടത്തിലായ സംഘാടകർ ഒടുവിൽ പൊതുസമ്മേളനം മതിയെന്നു പറഞ്ഞു. വേദിയിലെത്തിയപ്പോഴാകട്ടെ, പ്രാർഥന കഴിഞ്ഞയുടൻ മന്ത്രി പ്രസംഗം തുടങ്ങി.അല്ല പിന്നെ പറഞ്ഞ ജോലിയല്ലാതെ മറ്റൊന്നും ചെയ്യാൻ സുരേഷ് ഗോപിയെ കിട്ടില്ല. പരിപാടിയുടെ നടത്തിപ്പും കാര്യവും കാര്യക്രമവും ഒക്കെ എങ്ങനെയായാലും കൊള്ളാം എന്റെ പന്തി ആദ്യം. ഏതാനും വാചകങ്ങളിൽ പ്രസംഗം ഓതുക്കി മന്ത്രി വേദിവിട്ടു.ഉദ്ഘാടനം ചെയ്തിട്ട് കാര്യമില്ലല്ലോ ഉദ്ഘാടനം ചെയ്തത് എന്താണെന്ന് കാണാനുള്ള ഒരു ഔചിത്യം എങ്കിലും വേണ്ടേ. സുരേഷ് ഗോപിക്ക് അതും ഇല്ല. നിർബന്ധിച്ചപ്പോൾ ഉദ്ഘാടനം ചെയ്ത ഓഫിസൊന്ന് കാണാമെന്നായി. കാറിൽ അവിടെയെത്തി വിളക്കുതെളിച്ച് മന്ത്രി മടങ്ങി. മന്ത്രി വേഗം വേദിവിട്ടതോടെ അണികളും സ്ഥലംവിട്ടു.അല്ലാതെ പിന്നെ ഇനി അവിടെ നിന്നാൽ നാണക്കേട് അല്ലേ തലയിൽ കൂടി മുണ്ടിടാതെ പുറത്തിറങ്ങാൻ പറ്റുമോ വലിയ കാര്യത്തിൽ സ്വന്തം രാഷ്ട്രീയപാർട്ടിയിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയെ കൊണ്ടുവന്നിട്ട് ഇതാണ് അവസ്ഥ. പറഞ്ഞിട്ട് കാര്യമില്ല ചാണകം ചാരിയാൽ ചാണകം അല്ലേ മണക്കു.

Leave a Reply

Your email address will not be published. Required fields are marked *