Your Image Description Your Image Description

വാർത്തകൾ വസ്തുനിഷ്ഠമായും സത്യസന്ധമായും പ്രേക്ഷകനിൽ കൃത്യസമയങ്ങളിൽ എത്തിക്കുക എന്നുള്ളതാണ് ഓരോ മാധ്യമപ്രവർത്തകന്റെയും ധർമ്മം. കൊള്ളയും പോലെയും കള്ളക്കേസും ഉൾപ്പെടെ നീതിയും ന്യായവും പറയുകയും അതിനുവേണ്ടി പോരാടുകയും ചെയ്യേണ്ട മാധ്യമപ്രവർത്തകർ തന്നെ വാർത്ത കിട്ടാത്തതിന്റെ പേരിൽ എതിർ ചാനലിലുള്ള ആൾക്കെതിരെ കൊടുക്കുന്ന നിലയിലേക്ക് മാധ്യമപ്രവർത്തനം അധപതിച്ചു പോവുകയാണ് എന്നത് വളരെ ഖേദകരമാണ്.തൃശ്ശൂരിലെ ചാനൽ യുദ്ധം ഒടുവിൽ കള്ളകേസിലേക്ക് എത്തിയിരിക്കുകയാണ് . 24 ൻ്റെയും മാതൃഭൂമിയുടെയും പ്രാദേശിക മാധ്യമപ്രവർത്തകരെ ഒരു ഏഷ്യാനെറ്റ് റിപ്പോർട്ടർ ആണ് കള്ളക്കേസിൽ കുടുക്കാൻ നോക്കിയത്. അതിരപ്പിള്ളിയിൽ മുറിവേറ്റ ആനയെ ഏഴാറ്റുമുഖം ഗണപതി കെട്ടിപ്പിടിക്കുന്ന ദൃശ്യം കിട്ടാത്തത് ആണ് വൈരാഗ്യത്തിന് കാരണം . ദൃശ്യമാധ്യമപ്രവർത്തകർക്ക് നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പു കാലത്ത് പാലക്കാട് 24 ക്യാമറമാനെ ഏഷ്യാനെറ്റ് റിപ്പോർട്ടർ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് തൃശ്ശൂരിലും ചാനൽ യുദ്ധം കനക്കുന്നത്. തൃശ്ശൂരിൽ പ്രാദേശിക മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കാൻ ഏഷ്യാനെറ്റ് റിപ്പോർട്ടർ വ്യാജ പരാതികൾ നൽകുകയായിരുന്നു. രണ്ടുദിവസം മുൻപ് 24 ലെ അതിരപ്പള്ളി റിപ്പോർട്ടർനെയാണ് ആദ്യം കള്ളക്കേസിൽ കുടുക്കാൻ നോക്കിയത്. പ്ലാന്റേഷൻ കോർപ്പറേഷൻ സ്ഥലത്ത് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതി എന്ന ആന എത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പകർത്താൻ ഏഷ്യാനെറ്റ് സംഘവും മീഡിയവൺ സംഘവും 24 റിപ്പോർട്ടറും എത്തി. കാറിന് പോകാൻ കഴിയാത്ത വഴിയിലൂടെ ബൈക്ക് ഓടിച്ചാണ് 24nte റിപ്പോർട്ടർ എത്തിയത്. ആന ഇവർ നിൽക്കുന്ന ഭാഗത്തേക്ക് വന്നതോടെ ആനയെ പ്രകോപിപ്പിക്കാതിരിക്കാൻ ബൈക്ക് എടുക്കാതെ റോഡിലേക്ക് അദ്ദേഹം മാറി. എന്നാൽ ആനക്കരയിൽ നിന്ന് ഏഷ്യാനെറ്റ് മീഡിയവൺ സംഘങ്ങൾ ദൃശ്യങ്ങൾ പകർത്തി. ആനയുടെ അടുത്ത് ഇരുവരും നിൽക്കുന്നത് അപകടത്തിനിടയാക്കും എന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഏഷ്യാനെറ്റ് റിപ്പോർട്ടർ അവിടെനിന്ന് മാറണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് അയ്യാൾ ചൂടാവുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ചറെ ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് വിളിച്ചുവരുത്തി അയാളോട് മാറിപ്പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ 24 റിപ്പോർട്ടറുടെ ബൈക്ക് ഇരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചു കയർത്തു. ബൈക്ക് ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ താൻ ലൈവ് കൊടുക്കും എന്നും ആനയെ പ്രകോപിപ്പിച്ചതിന് 24 റിപ്പോർട്ടറുടെ പേരിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് റിപ്പോർട്ടർ ഭീഷണിപ്പെടുത്തി. വനം വകുപ്പ് സംഘം ഇത് വിസമ്മതിച്ചതോടെ ലൈവിന് പകരം ഡെഫ് എടുത്ത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. മേഖലയിൽനിന്ന് മാറാനും ഏഷ്യാനെറ്റ് റിപ്പോർട്ടർ തയ്യാറായില്ല. പിന്നീട് ആനമടങ്ങിയ ശേഷം ബൈക്ക് എടുക്കാൻ വന്ന 24 റിപ്പോർട്ടറോഡ് ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ ബൈക്ക് കൊടുത്തുവിടുകയും ചെയ്തു. ഇതോടെ ചില പത്രങ്ങളിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ തന്നെ ബൈക്ക് ഇരിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്താൻ നൽകി. പിറ്റേദിവസം പത്രവാർത്തകൾ സഹിതം ഫ്ലൈയിങ് സ്ക്വാഡിന് അയച്ചുകൊടുത്ത കേസെടുക്കണമെന്ന് സമ്മർദ്ദപ്പെടുത്തി. തുടർച്ചയായി സമ്മർദ്ദപ്പെടുത്തിയെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴങ്ങിയില്ല. സ്വാഭാവികമായും 24 റിപ്പോർട്ടർ ക്കെതിരെ അനാവശ്യമായി കേസെടുത്താൽ വനം വകുപ്പും 24 ഉം തമ്മിലുള്ള തർക്കമായി മാറുമെന്ന് കണ്ട് കേസെടുക്കാൻ വനവകുപ്പ് തയ്യാറായില്ല. നിരന്തരം ഉന്നത ഉദ്യോഗസ്ഥരെ അടക്കം അഞ്ചുരാജ് സമ്മർദ്ദപ്പെടുത്തിയിട്ടും ഒന്നും നടക്കാതായതോടെയാണ് ഇന്ന് മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമുണ്ടായത്. ഏഴാറ്റുമുഖം ഗണപതി എന്ന ആന ഉറങ്ങുന്ന ദൃശ്യങ്ങൾ ഇദ്ദേഹം പകർത്തിയിരുന്നു. ആനയെ പ്രകോപിപ്പിക്കുന്നതാണ് ഈ ദൃശ്യം ചിത്രീകരിക്കുന്നതിലൂടെയെന്ന് ആരോപിച്ച് ഫ്ലൈയിങ് സ്ക്വാഡിന് ദൃശ്യങ്ങൾ അയച്ചു നൽകി. പിന്നാലെ ഇദ്ധെഹത്തിനെതിരെ വനംവകുപ്പ് നിയമനടപടിക്ക് ഒരുങ്ങി. മാതൃഭൂമി ന്യൂസിന്റെ അധികൃതർ വീണ്ടും വനം വകുപ്പിലെ ഉന്നതരുമായി ബന്ധപ്പെട്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി .നിരന്തരം മറ്റു ചാനലുകളിലെ റിപ്പോർട്ടർമാർക്കെതിരെ കേസെടുക്കാൻ ഏഷ്യാനെറ്റ് റിപ്പോർട്ടർ തങ്ങളെ സമീപിക്കുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. മസ്തകത്തിൽ മുറിവേറ്റ ആനയുടെ ദൃശ്യങ്ങൾ സംബന്ധിച്ച തർക്കമാണ് കള്ളക്കേസിൽ കലാശിച്ചത്. മസ്തകത്തിൽ മുറിവേറ്റ ആനയെ ഏഴാറ്റുമുഖം ഗണപതി തുമ്പിക്കൈ കൊണ്ട് കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ്നു ലഭിച്ചിരുന്നില്ല. 24നും മാതൃഭൂമിക്കും ന്യൂസ് 18 ക്കും മാത്രമാണ് ദൃശ്യങ്ങൾ ഉണ്ടായിരുന്നത്. ഇതോടെ തൃശ്ശൂരിലെ ബ്യൂറോ ചീഫ്നോട് ഏഷ്യാനെറ്റ് വിശദീകരണം തേടിയിരുന്നു. ആ സമയം ഓഫീസിലെ ട്രെയിനിങ് റിപ്പോർട്ടറുടെ തലയിൽ എല്ലാമിട്ട ചീഫ് കൈകഴുകി . തൻറെ ജോലി നഷ്ടപ്പെടും എന്ന് വനിത ട്രെയിനിങ് റിപ്പോർട്ടർ പറഞ്ഞു കരഞ്ഞതോടെ ദൃശ്യങ്ങൾ പകർത്തിയ ചാനലുകൾ ഏഷ്യാനെറ്റ് പ്രതിനിധിക്ക് ദൃശ്യങ്ങളുടെ കോപ്പി കൊടുത്തു. പക്ഷേ നേരിട്ട് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സാധിക്കാതെ പോയതിൽ വൈരാഗ്യത്തിലാണ് പ്രാദേശിക മാധ്യമപ്രവർത്തകരെ അടക്കം ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ കള്ളക്കേസിൽ കുടുക്കുന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് തൃശ്ശൂരിലെ തോൽവി സംബന്ധിച്ച് കോൺഗ്രസിൽ നിന്ന് പുറത്തുവന്ന റിപ്പോർട്ടു 24 പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഒരു മുൻ എംഎൽഎ യെ കൊണ്ട് 24 നെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി കൊടുപ്പിച്ചതിന് പിന്നിലും ഏഷ്യാനെറ്റ് റിപ്പോർട്ടർ ഇടപെടലാണ്. സാധാരണഗതിയിൽ രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത നടപടിയായിരുന്നു അന്ന് ആ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പരാതി നൽകുകയാണെങ്കിൽ തങ്ങൾ വാർത്തയാക്കാം എന്നായിരുന്നുഏഷ്യാനെറ്റ് റിപ്പോർട്ടർ ഉറപ്പുനൽകിയത്. ഇതുപ്രകാരം നേതാവ് കമ്മീഷണർ ഓഫീസിൽ എത്തി പരാതി നൽകി ഏഷ്യാനെറ്റ് ന്യൂസ്, മനോരമ, റിപ്പോർട്ടർ, മീഡിയവൺ എന്നീ ചാനലുകൾക്ക് ബൈറ്റും നൽകിയെങ്കിലും വാർത്ത കൊടുക്കേണ്ടതില്ലെന്ന സ്ഥാപനങ്ങൾ തീരുമാനിക്കുകയായിരുന്നു. തൃശ്ശൂരിലെ ഒരു റിപ്പോർട്ടർമായി തുടരുന്ന ഏഷ്യാനെറ്റ് റിപ്പോർട്ടർ തർക്കമാണ് നേതാവിനെ കൊണ്ട് പരാതി നൽകിക്കുന്നതിലേക്ക് നയിച്ചത്. എന്നാൽ ആ റിപ്പോർട്ടർ അവധിയായ ദിവസമാണ് വാർത്ത ചാനലിൽ വന്നത്. പകരം റിപ്പോർട്ടർ ആയിരുന്ന മറ്റൊരാളാണ് വാർത്ത റിപ്പോർട്ട് ചെയ്ത് ഉന്നം തെറ്റി കേസിൽ പ്രതിയായത്. ഇതോടെ സംഭവത്തിൽ തുടർനടപടി നേതാവ്ത ന്നെ അവസാനിപ്പിക്കുകയായിരുന്നു. തൃശ്ശൂരിലെ ദൃശ്യമാധ്യമപ്രവർത്തകർ രണ്ടു തട്ടിലായി നിന്ന് നടത്തുന്ന ചേരിപ്പോരിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *