Your Image Description Your Image Description

ഭാവിയിൽ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജയുടെ അഭിപ്രായം സിപിഎമ്മിന്റെ അഭിപ്രായമാണോ ? കെ ആർ ഗൗരിയമ്മയെ പോലുള്ളവരെ മാറ്റി നിറുത്തിയ പാർട്ടിയാണ് സിപിഎം .

വനിതകൾ മുഖ്യമന്ത്രിയാകുന്നതിന് സിപിഎം എതിരല്ലന്നും , വനിതകൾക്ക് എപ്പോഴും പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഎമ്മെന്നുമാണ് ശൈലജ വ്യക്തമാക്കിയത് . സ്ത്രീകൾ ലോകത്ത് 50 ശതമാനമുണ്ട്. സ്ത്രീ പ്രാതിനിഥ്യം എല്ലാ മേഖലയിലും വർദ്ധിക്കണം.

വനിതകൾ കൂടുതൽ വളർന്നുവരുന്നുണ്ട്. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർദ്ധിച്ചുവരുന്നു. ഇനിയും വർദ്ധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെ വനിതകൾ ആയി. ഇനി ജില്ലാ സെക്രട്ടറിയായി വരുമെന്നും കെകെ ശൈലജ പറഞ്ഞു.

കെകെ ശൈലജയുടെ ആഗ്രഹങ്ങളൊക്കെ കൊള്ളാം , കൂടുതൽ വനിതകൾ നിയമ സഭയിലെത്തിയത് പോലും ശൈലജയുടെ ആഗ്രഹം നടക്കുമോയെന്ന് കണ്ടറിയണം , ഇത് സിപിഎമ്മാണ് പാർട്ടി . അതുപോലെ
പാർട്ടി ജനറൽ സെക്രട്ടറിക്ക് വനിതയും പുരുഷനുമില്ലെന്ന് പിബി അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.

പാർട്ടി കോൺഗ്രസ് തീരുമാനിക്കുന്നവരാണ് സെക്രട്ടറിയായി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതുപോലെ ആശാ വർക്കർമാർക്ക് നീതി ലഭിക്കണം. അവരെ സ്ഥിരം തൊഴിലാളികളാക്കി മാറ്റണമെന്നതാണ് പാർട്ടി നിലപാട്.

അവർക്ക് ന്യായമായ വേതനം ലഭിക്കണം. അതേസമയം കേന്ദ്രാവിഷ്‌കരണ പദ്ധതിയാണ് ആശയെന്ന് മറന്നുപോകരുത്. കേന്ദ്രം സ്വീകരിക്കുന്ന നിഷേധാത്മക നിലപാടാണ് പ്രശ്നങ്ങൾക്ക് കാരണം. യാഥാർത്ഥ്യമറിയാതെയാണ് ഇവിടുത്തെ പ്രതിപക്ഷം സർക്കാരിനെ ആക്രമിക്കുന്നത്. എത്രയും പെട്ടന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും വൃന്ദാ കൂട്ടിച്ചേർത്തു.

അതേസമയം, പ്രായപരിധി മാനദണ്ഡം നോക്കിയാൽ 75 കഴിഞ്ഞ വൃന്ദാ ഇക്കുറി പിബിയിൽ നിന്നൊഴിയേണ്ടിവരും. എന്നാൽ ഇളവ് നൽകി വൃന്ദയെ സിപിഎമ്മിന്റെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയായി കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.

പാർട്ടി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനമുയർന്നു . സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലായിരുന്നു വിമർശനം മുഴുവനും. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി ഉയർന്ന എല്ലാ വിവാദങ്ങളും ചർച്ചയിൽ സൂക്ഷ്മമായി പരിശോധിച്ചു.

പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല. ഒരേ കാര്യത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങൾ പറയുന്നത് അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നായിരുന്നു വിമർശനം.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ എംവി ഗോവിന്ദനും ജാഗ്രത കാണിക്കണമെന്ന് പ്രതിനിധികൾ പറഞ്ഞു. മെറിറ്റും മൂല്യങ്ങളും ആവർത്തിക്കുന്ന പാർട്ടി സെക്രട്ടറി , പദവികൾ വരുമ്പോൾ കാണിക്കുന്ന കണ്ണൂർ പക്ഷപാതിത്വം വരെ പ്രതിനിധികൾ വിമർശിക്കുകയുണ്ടായി.

വിമർശനങ്ങൾക്ക് പാർട്ടി സെക്രട്ടറിയും മറുപടി നൽകിയിരുന്നു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാർട്ടിയിലുള്ള മേൽക്കൈയാണ് പൊതു ചർച്ചയിലുടനീളം പ്രതിഫലിച്ചത്.

ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയർന്ന വിമർശനങ്ങൾക്ക് പാർട്ടി സെക്രട്ടറിയുടെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണമന്വേഷിച്ചപ്പോൾ തിരുത്താൻ ഏറെയുണ്ടെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *