Your Image Description Your Image Description

സംസ്ഥാനത്തെ മിക്ക ആശുപത്രികളും അറവ് ശാലകളായി മാറുന്നു , ഒരു ചെറിയ പണി വന്നാൽ പോലും ആശുപത്രിയിൽ പോകണമെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടായിരം രൂപയെങ്കിലും കയ്യിൽ കരുതണം . ചെറിയ ക്ലിനിക്കുകളിലല്ല , ആശുപത്രികളിലെ കാര്യമാണ് പറഞ്ഞത് .

അതിന് കരണമെന്താണെന്നറിയാമോ ? ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളവും നിത്യേന യുള്ള ചിലവും കഴിഞ്ഞു ഉടമയ്ക്ക് നല്ലയൊരു നീക്കിരിപ്പുണ്ടാകണം . അതിനാണ് രോഗികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്നത് .

ഒരു ഹോസ്പിറ്റൽ ഒരു പി ജി യുള്ള ഡോക്ടർക്ക് നൽകുന്ന പ്രതിഫലം മാസത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു മേലെയാണ്…! ഇത് ഇവർ എങ്ങിനെയാണ് മുതലാക്കുക??? അവിടെയാണ് ഞെട്ടിക്കുന്ന ആ കണക്കുകൾ ഒളിഞ്ഞിരിക്കുന്നത്…!

ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടർക്ക് ഒരു ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്…! മാസാവസാനം ആ ടാർജറ്റ് പൂർത്തീകരിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരുമാണ്…! ഒരു മാസം മൂന്നു ലക്ഷം രൂപ വരെയുള്ള ടെസ്റ്റുകളും സ്കാനിങ്ങും നടത്തിയിരിക്കണം…

ഏറ്റവും കുറഞ്ഞത് 25 രോഗികളെ ഓപ്പറേഷനുകൾക്ക് റഫർ ചെയ്തിരിക്കണം…ഇതിൽ നിന്നാണ് രോഗികളെ പിഴിയുന്നത് . നിങ്ങൾ ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് കാർഡ് ഒരിക്കലും അവരെ കാണിക്കരുത്, അഥവാ ഉണ്ടെന്ന കാര്യം അറിയിക്കരുത്…!

അങ്ങനെ കാണിച്ചാൽ, ഉറപ്പായും നിങ്ങൾക്ക് വിലയേറിയ ടെസ്റ്റുകൾ അവർ കുറിച്ചിരിക്കും…!
നിങ്ങളെ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്താനോ വേഗത്തിൽ ടെസ്റ്റ് ചെയ്യാനോ നിർബന്ധിക്കും.
നിങ്ങളെ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത് .

ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്…!
ഇത് സംബന്ധിച്ച് നിങ്ങൾക്ക് ആധികാരികമായും സൗജന്യമായും വിവരങ്ങൾ ലഭിക്കാൻ ഒന്നോ രണ്ടോ ഡോക്ടർമാരെ സമീപിച്ചു കാര്യങ്ങൾ ബോധ്യപ്പെടണം .

ഏറ്റവും കുറഞ്ഞത് മറ്റൊരു ഡോക്ടറെയെങ്കിലും കാണിച്ചു അഭിപ്രായം തേടണം , അപ്പോൾ രണ്ടു പേരും രണ്ട അഭിപ്രായമാണ് പറയുന്നതെങ്കിൽ മൂന്നാമതൊരാളെ കൂടി കണ്ട് അഭിപ്രായം തേടണം . അതിൽ രണ്ടുപേർ ഒരേ കാര്യം പറയുകയാണെങ്കിൽ ആ ചികിത്സ ചെയ്യുക . ഇൻഷുറൻസ് കാർഡിന്റെ മറവിലും ഒട്ടേറെ തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *