Your Image Description Your Image Description

ഇന്ന് മാർച്ച് 8 വനിതാദിനം. ഓരോ ദിനങ്ങളിലും ചോദിക്കാറുണ്ട് ഇങ്ങനെ ഒരു പ്രത്യേക ദിവസത്തിന്റെ കാര്യമുണ്ടോ എന്ന്. പക്ഷേ വനിതാദിനത്തിൽ ഈ ഒരു ചോദ്യം പ്രസക്തമല്ല. കാര്യം വനിതകൾക്ക് വേണ്ടി ഒരു ദിവസമെങ്കിലും വേണമല്ലോ. തുല്യതയും സമത്വവും ശാക്തീകരണവും ഒക്കെ പറയുമ്പോഴും സ്ത്രീകൾ എല്ലാം ഇന്നും അടുപ്പിൻ ചോട്ടിലും ഓട്ടപ്പാച്ചിലിലും തന്നെയാണ്. സ്ത്രീകളെല്ലാം തൊഴിൽ ഉള്ളവരായി സ്വന്തമായി പണം സമ്പാദിക്കാൻ തുടങ്ങി. പക്ഷേ തൊഴിലിന് പോകണമെങ്കിൽ രാവിലെ ഉറങ്ങിക്കിടക്കുന്ന ഭർത്താവിന് ചായ ഉൾപ്പെടെ വീട്ടിലെ വൈകുന്നേരം വരെയുള്ള പണികൾ തീർത്തു വയ്ക്കണം. ഓഫീസും ജോലിയും കഴിഞ്ഞ് വന്നാലും ഉത്കണ്ഠ അവൾക്കു മാത്രമാണ് അത്താഴം തയ്യാറാക്കാനും കുട്ടികളെ പഠിപ്പിക്കാനും വസ്ത്രമല കാലമു അവളെ കാത്തിരിക്കുന്ന ജോലികൾ പിന്നെയും ബാക്കിയാണ്. സ്വയംതൊഴിലും സമ്പാദ്യവും മാത്രം പോരല്ലോ വിശ്രമിക്കാൻ നേരവും പെണ്ണിന് അവകാശപ്പെട്ടതല്ലേ. ഉറക്കത്തിന് പേരുപോലും ലിംഗ ഭേദമുള്ള ഒരു നാട്ടിലാണ് നാം ജീവിക്കുന്നത് ഉറക്കം പെണ്ണുറക്കവും ഉണ്ട് അതുകൊണ്ടാണ് ജോലിയുള്ള പെണ്ണിന് ഉറക്കം നിഷേധിക്കുമ്പോൾ പണിയെടുത്ത് ക്ഷീണിച്ചുവരുന്ന ആണിന് ഉറക്കം അനിവാര്യമാകുന്നത്.മകൻ തെറ്റ് ചെയ്താൽ ഇന്നും അമ്മയുടെ വളർത്തുദോഷം തന്നെയാണ് കെട്ടിയോൻ പിഴച്ചു പോയാൽ അത് കെട്ടിയവളുടെ പിടിപ്പുകേട്. അത്രമാത്രം സ്വന്തമായി ചിന്തിക്കാൻ ബുദ്ധിയും ബോധവുമില്ലാത്തവരാണോ പുരുഷന്മാർ അല്ല പക്ഷേ ഇന്നും അതിന്റെ കാണാച്ചരട് കെട്ടിയിരിക്കുന്നത് പെണ്ണിന്റെ ഉത്തരവാദിത്വത്തിലാണ്. പിന്നെയുമുണ്ട് പെണ്ണിന് ബാലികേറാമലകൾ. ഏതെങ്കിലും ഒരു ബന്ധത്തിൽ നിന്ന് എത്ര ടോക്സിക് ആയാലും ഇറങ്ങി വന്നു കഴിഞ്ഞാൽ അവിടെ പെണ്ണിനെ മാത്രമാണ് സദാചാര വാദികൾ ആക്രമിക്കുന്നത്. കൗരവ സഭയിലെ പാഞ്ചാലിയെ പോലെ പെണ്ണിന്റെ മാനവും അഭിമാനവും ഇന്നും പ്രത്യക്ഷമായും പരോക്ഷമായും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾപോലും നിയമം മൂലം പോലും അവളുടെ ഉത്തരവാദിത്വം ആകുന്നു. കെട്ടിയവൻ ഉപേക്ഷിച്ചാലും കെട്ടിയവനെ ഉപേക്ഷിച്ചാലും മക്കൾ പെണ്ണിന്റെ മാത്രം ഉത്തരവാദിത്വമാണ്. സതി എന്നൊരു അനുഷ്ഠാനം മണ്ണടിഞ്ഞിട്ട് കാലങ്ങളായി പക്ഷേ വിധവകൾ എന്നും സമൂഹം കൽപ്പിച്ചു നൽകുന്ന ആരിതുകളുടെയും അതിരുകളുടെയും തീ കൂനയിൽ തന്നെയാണ്. ഉത്തരേയും വിസ്മയയും മുതൽ ഒടുവിൽ ഷൈനി വരെ എത്തിനിൽക്കുന്നു കൊലക്കത്തിക്കും സ്ത്രീധന പീഡനത്തിനും ഇരയായി മാഞ്ഞുപോകുന്ന സ്ത്രീകൾ. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ മുഖമുള്ളതൊക്കെയും പെണ്ണിനാണ്, മാമൂലുകൾ എല്ലാം പെണ്ണിനുള്ളതാണ്. വീണു പോയ ഇടത്തുനിന്ന് ഉയർത്തുവരുന്ന പെണ്ണു നേടുന്ന വിഹിതങ്ങൾ പോലും അവിഹിതത്തിന്റെ കണക്കിലാണ്. പീഡനത്തിനു പോലും പെണ്ണിന്റെ വസ്ത്രം ആണിന്നും കുറ്റവാളി. രണ്ടു പെൺകുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ച് റയിൽപാളത്തിൽ ഇരുന്ന ഷൈനി എന്നൊരു അമ്മയ്ക്ക് ജനിച്ച വീടും കെട്ടി കയറിപ്പോയ വീടും ആശ്രയമായില്ല.പെണ്ണിന് വേണ്ടത് ചേർത്തു പിടിക്കുന്ന മനുഷ്യരെയാണ് .ഇറങ്ങി പോരേണ്ടി വരുന്ന ആർഒ സ്ത്രീക്കും ആശ്വാസവും ഉപദേശവും വളർത്തിയതിന്റെയും തിന്നതിന്റെയും കണക്കു മക്കളുടെ ഭാവിയെ കുറിച്ചുള്ള ഉമിത്തീകളുമല്ല വേണ്ടത് .മനസ്സ്
ശാന്തമാകുന്നത് വരെ ഒറ്റയ്ക്കിരിക്കാൻ ചിന്തിക്കാൻ തീരുമാനഗേൽ എടുക്കാൻ ഉറച്ചു ചവിട്ടി നടക്കാൻ ഉറപ്പുള്ള മനസ്സ് പണിയാൻ ഒരു ഒറ്റ മുറി ആണ് . സ്ത്രീ ദേവി എന്നും നിലവിളക്കുന്നുമൊക്കെ വാനോളം പുകഴ്ത്തി പറയുമ്പോഴും പട്ടം പോലെയാണ് ഓരോ പെണ്ണും. ആകാശത്ത് പറക്കും എന്ന് തോന്നും പക്ഷേ പട്ടത്തിന്റെ കടിഞ്ഞാൻ മറ്റു കൈകളിൽ ആയിരിക്കും. സ്ത്രീക്ക് സഹനം എന്നും അമ്മയെന്നും ദേവിയെന്നും ഒരു പര്യായങ്ങളും വേണ്ട, എല്ലാ വികാരവിചാരങ്ങളും ഉള്ള പച്ചയായ ഒരു മനുഷ്യനായി അംഗീകരിക്കലാണ് ഏത് സ്ത്രീയും ആഗ്രഹിക്കുന്നത്. ഈ വനിതാദിനത്തിൽ സ്ത്രീയെ പച്ചയായ മനുഷ്യനായി അംഗീകരിക്കാം. തുല്യത പുരുഷനൊപ്പം വികാരങ്ങളും വിചാരങ്ങളും ചിന്തകളും ഉള്ള വിശ്രമവും യാത്രകളും തന്റേതായ ഇടങ്ങളും ഉള്ള വ്യക്തിയായി സ്ത്രീയെ അംഗീകരിച്ചുകൊണ്ടാവട്ടെ. തന്റേടം ഉള്ള സ്ത്രീയാകുക തന്റെ ഇടമുള്ള സ്ത്രീയാകുക വനിതാദിന ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *