Your Image Description Your Image Description

കോട്ടയം: വിശുദ്ധഗ്രന്ഥങ്ങൾ പകർത്തിയെഴുതാൻ കോതനല്ലൂർ സ്വദേശിയായ ഷാന്ദു ബോബിക്ക് പ്രിത്യേക കഴിവുണ്ട്. മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ഷാന്ദു തന്റെ ഇഷ്ട ഹോബിയായി തിരഞ്ഞെടുത്തത് മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയാണ്. മുപ്പതിലധികം ഭാഷകളിൽ വിശുദ്ധ ഗ്രന്ഥങ്ങൾ പകർത്തിയെഴുതാൻ ഈ യുവതിക്ക് സാധിക്കും. കൃത്യതയോടെയും തെറ്റില്ലാതെയുമാണ് പകർത്തിയെഴുത്ത്. 2014 ലാണ് ഷാന്ദു ബോബി ഈ മേഖലയിലേയ്ക്ക് ചുവട് വെച്ചത്. ബൈബിളിലെ പുതിയ നിയമമാണ് ആദ്യമായി പകർത്തിയെഴുതിയത്.

പൂർത്തിയാക്കാൻ 37 ദിവസമെടുത്തെങ്കിലും കൃത്യതയോടെ ബാക്കിയായി പകർപ്പ് പൂർത്തീകരിക്കാൻ ഷാന്ദുവിന്
സാധിച്ചു. എഴുതുന്ന പകർപ്പുകൾ സത്യമുള്ളതാണെന്ന ആത്മവിശ്വാസം ഷാന്ദുവിന് ഉണ്ടായിരുന്നു. ഖുർ ആന്റെയും രാമായണത്തിന്റെയും പകർപ്പുകൾ ചെയ്യാനാണ് ഷാന്ദു അടുത്തതായി ലക്ഷ്യം വെച്ചത്. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, നോർവീജിയൻ, ആഫ്രിക്കൻ, തമിഴ്, ഹിന്ദി, കൊറിയൻ ഉൾപ്പെടെയുള്ള 33 ഭാഷകളിൽ പത്രത്തിന്റെ പേജിന്റെ വലിപ്പത്തിലുള്ള ഒറ്റബുക്കിലാണ് പകർത്തിയെഴുതിയത്. 800 പേപ്പറുകളിലാണ് വിവിധ ഭാഷകളിലുള്ള ബൈബിൾ ഒരുക്കിയിരിക്കുന്നത്. ഖുർആൻ മലയാളം 616 പേജുകളിലാണ് എഴുതിയിരിക്കുന്നത്. ഖുർ ആൻ അറബിയിലും പകർത്തിയെഴുതി. 2020ൽ രാമായണം 33 ദിവസം കൊണ്ട് പകർത്തിയെഴുതി. ഷാന്ദു പകർത്തിയെഴുതിയ ബൈബിൾ പുതിയ നിയമത്തിന്റെ ഇംഗ്ലീഷ് ആലുവയിലെ ബൈബിൾ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

എഴുത്ത് പുലർച്ചെ 2.30 മുതൽവീട്ടിലെ ജോലിക്ക് ശേഷം പുലർച്ചെ രണ്ടര മുതലാണ് ഷാന്ദു എഴുത്ത് തുടങ്ങുന്നത്. എഴുതാൻ ഉപയോഗിച്ച ഇരുന്നൂറോളം കറുത്ത സെല്ലോ പേനകൾ മാല പോലെ കെട്ടി സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി തുടരുന്ന പകർത്തിയെഴുത്തിന് ഭർത്താവ് ബോബിയുടേയും, മക്കളുടേയും പൂർണ പിന്തുണയുണ്ട്. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും ഉള്ളത് ഒരേ ആശയമാണെന്നും മനുഷ്യൻ സഹജീവി സ്നേഹത്തോടെ കരുണയുള്ളവരായി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും ഷാന്ദു പറയുന്നു. കോതനല്ലൂർ തന്നെ സ്വന്തമായി മെഡിക്കൽ സ്റ്റോർ നടത്താനുള്ള ശ്രമത്തിലാണ് ഷാന്ദു ബോബി.

Leave a Reply

Your email address will not be published. Required fields are marked *