Your Image Description Your Image Description

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ പുതിയ ബിഎംഡബ്ല്യു സി 400 ജിടി സ്‍കൂട്ടർ രാജ്യത്ത് പുറത്തിറക്കി. 11.50 ലക്ഷം രൂപയാണ് ഈ പ്രീമിയം സ്‍കൂട്ടറിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില. ഇന്ന് മുതൽ എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാം. മുൻ മോഡലിനെ അപേക്ഷിച്ച് ഈ സ്കൂട്ടറിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഇത് മുമ്പത്തേതിനേക്കാൾ മികച്ചതാക്കി.

2025 മോഡലിൽ പുതിയ പെയിന്റ് സ്കീമും സ്റ്റാൻഡേർഡായി കൂടുതൽ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മെക്കാനിക്കൽ വശത്ത് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്വർണ്ണ അലോയ് വീലുകൾ, ബ്രേക്ക് കാലിപ്പറുകൾ, ഗ്രാഫിക്സ്, സീറ്റിലെ എംബ്രോയ്ഡറി, ചെറുതായി ടിൻറഡ് വിൻഡ്‌സ്ക്രീൻ എന്നിവയും സ്കൂട്ടറിന്റെ പുതിയ എക്സ്ക്ലൂസീവ് വേരിയന്‍റിൽ ഉണ്ട്. ബിഎംഡബ്ല്യു ലോഗോ പ്രൊജക്ഷൻ, സ്റ്റെയിൻലെസ് സ്റ്റീൽ ഫ്ലോർബോർഡ് ഇൻസേർട്ടുകൾ എന്നിവയുള്ള ഫ്ലോർ ലൈറ്റിംഗും ഇതിന് ലഭിക്കുന്നു.

350 സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ സ്കൂട്ടറിൽ കമ്പനി നൽകിയിരിക്കുന്നത്. ഇത് 33.5 bhp കരുത്തും 35 ന്യൂട്ടൺ മീറ്റർ (Nm) ടോർക്കും ഉത്പാദിപ്പിക്കുന്നു. പവറിന്റെ കാര്യത്തിൽ, റോയൽ എൻഫീൽഡ് ബുള്ളറ്റിനേക്കാളും ക്ലാസിക്കിനേക്കാളും കൂടുതൽ പവർ ഔട്ട്പുട്ട് ഇത് നൽകുന്നു. 12.8 ലിറ്റർ ഇന്ധന ടാങ്കാണ് കമ്പനി ഇതിൽ നൽകിയിരിക്കുന്നത്, ആകെ ഭാരം 214 കിലോഗ്രാം ആണ്.

സി 400 ജിടി സ്കൂട്ടറിന് മുന്നിൽ 15 ഇഞ്ച് അലോയ് വീലും പിന്നിൽ 14 ഇഞ്ച് അലോയ് വീലുമാണുള്ളത്. ഇതിനുപുറമെ, മുന്നിൽ ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷനും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവൽ-സ്പ്രിംഗ് സസ്പെൻഷനും ലഭ്യമാണ്. ഈ സസ്‌പെൻഷൻ സ്‌കൂട്ടറിലെ ദീർഘദൂര യാത്രകൾ പോലും ഡ്രൈവർക്ക് വളരെ സുഖകരമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *