Your Image Description Your Image Description

മലപ്പുറം : മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂ‍ർ മുൻ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൻവർ പ്രതികരിച്ചത്.കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല. അന്വേഷണം പൂർത്തിയാക്കും മുൻപാണ് സസ്പെൻഷൻ പിൻവലിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം….

എസ് പി സുജിത്ത് ദാസ് വിശുദ്ധൻ!
എം ആർ അജിത് കുമാർ പരിശുദ്ധൻ!
തൃശ്ശൂർ പൂരം കലക്കിയിട്ടില്ല!
തൃശ്ശൂരിൽ ബിജെപി വിജയിച്ചിട്ടും ഇല്ല!
കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല!
കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല….
………..
എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്!!
“പി വി അൻവർ സ്വർണ്ണ കടത്തുകാരനാണ്.”
“എന്നാൽ എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല!!!!!”
സഖാക്കളെ മുന്നോട്ട്…….
ഇത് കേരളമാണ്.
ജനങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *