Your Image Description Your Image Description

ആലപ്പുഴ നെഹ്റുട്രോഫി സ്റ്റാർട്ടിങ് പോയിന്റിലെ നടപ്പാലം പൂർത്തീകരണത്തിലേക്ക്. ആലപ്പുഴ നഗരസഭ കരളകം-നെഹ്റു ട്രോഫി വാർഡുകളെ ബന്ധിപ്പിക്കുന്നതിന് അമൃത് വണ്‍ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിൻ്റെ നിർമ്മാണം. പുന്നമട കായലിലൂടെയുള്ള പുരവഞ്ചി യാത്രയെ ബാധിക്കാത്ത തരത്തിൽ സ്റ്റീൽ ഫാബ്രിക്കേഷനിലാണ് നടപ്പാലം രൂപകല്പന ചെയ്തിട്ടുള്ളത്. 61 മീറ്ററാണ് പാലത്തിൻ്റെ നീളം. 3,50,95,781 രൂപയാണ് ചെലവ്. നിലവിൽ 80 ശതമാനം പ്രവൃത്തികൾ പൂര്‍ത്തിയായി. പൈലിംഗ്, പൈൽ ക്യാപ്, കോളം, ബീം പ്രവർത്തികൾ പൂർത്തീകരിച്ചു. സ്റ്റീൽ ഫാബ്രിക്കേഷൻ പ്രവർത്തികൾ നടത്തി സ്റ്റീൽ സ്ട്രക്ചർ ഇരുകരകളെയും ബന്ധിപ്പിച്ച് സ്ഥാപിച്ചുകഴിഞ്ഞു. പാലത്തിലേക്ക് കയറുന്നതിനുള്ള പടികൾ, പ്ലാറ്റ്ഫോം, വൈദ്യുതിവിളക്ക് സ്ഥാപിക്കൽ എന്നീ പ്രവർത്തികളാണ് നടത്താനുള്ളത്. ഈ മാസം അവസാനത്തോടെ മുഴുവൻ പ്രവർത്തികളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന പതിനായിരത്തോളം വരുന്ന നെഹ്റു ട്രോഫി വാർഡ് നിവാസികളുടെ യാത്ര ദുരിതത്തിന് പുതിയ നടപ്പാലം പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *