Your Image Description Your Image Description

എറണാകുളം : ഇടകൊച്ചിയിൽ ആന ഇടഞ്ഞ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടത്തും. സുരക്ഷാ മാനദണങ്ങൾ പാലിച്ചാണോ ആനയെ എഴുന്നള്ളിപ്പ് നടത്തിയതെന്ന് പരിശോധിക്കും.

കൃത്യസമയത്ത് എലിഫന്റ് സ്ക്വാഡിന്റേയോ വനം വകുപ്പിന്റെയോ ഇടപെടൽ ഉണ്ടായില്ലെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഊട്ടോളി മഹാദേവൻ എന്ന ആനയെ തളച്ചത്.

ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെയാണ് ഇടഞ്ഞത്. തുടർന്ന് ജ്ഞാനോദയം ക്ഷേത്രത്തിൽ നിന്ന് ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുറ്റത്തേക്ക് ആന ഓടിയെത്തി. നിരവധി വാഹനങ്ങൾ ആന തകർക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *