Your Image Description Your Image Description

ഡൽഹി: രൺവീർ അലാബാദിയയ്ക്ക് തന്റെ പോഡ്കാസ്റ്റ് പരിപാടി സംപ്രേഷണം ചെയ്യാനുള്ള അനുമതി നൽകി സുപ്രീം കോടതി. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിലൂടെ വിവാദ പരാമർശം നടത്തിയ രൺവീർ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

യുട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ദി രൺവീർ ഷോ’ തന്റെ ഒരേയൊരു ഉപജീവന മാർഗമാണ് എന്നാണ് ഹർജിയിൽ രൺവീർ പറഞ്ഞിരുന്നത്. തന്റെ കീഴിൽ ഒന്നിലധികം ജീവനക്കാരുണ്ടെന്നും അതിനാൽ പരിപാടിക്ക് അനുമതി നൽകണമെന്നും ഹർജിയിൽ രൺവീർ ആവശ്യപ്പെട്ടു.

അതേസമയം യൂട്യൂബ് പരിപാടികളിൽ മാന്യത പാലിക്കണമെന്ന് പറഞ്ഞായിരുന്നു സുപ്രീം കോടതി അനുമതി നൽകിയത്. ഏതു പ്രായത്തിലുള്ളവർക്കും കാണാൻ കഴിയുന്ന തരത്തിൽ സ്വന്തം ഷോകൾ മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ പാലിക്കുമെന്നും ഹർജിക്കാരൻ ഉറപ്പുനൽകണം. അങ്ങനെ ആണെങ്കിൽ ഷോ പുനരാരംഭിക്കാൻ അനുവദിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *