Your Image Description Your Image Description

വാട്ട്സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേഷൻ കൊണ്ടുവന്നു. വോയ്സ് സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ കേൾക്കാനാവാത്ത സാഹചര്യങ്ങളിൽ ടെക്സ്റ്റായും ഉള്ളടക്കം മനസിലാക്കാം. 2024 നവംബറിൽ പ്രഖ്യാപിച്ച ഈ സവിശേഷത ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയിഡ് ഉപയോക്താക്കളിൽ ലഭ്യമാണ്.

മൾട്ടിടാസ്കിങ് സമയത്ത് വോയ്‌സ് സന്ദേശം കേൾക്കുന്നത് അസൗകര്യമുള്ള സാഹചര്യങ്ങളിൽ വായിച്ചു മനസിലാക്കാം. ഔദ്യോഗികമായി ലിസ്റ്റുചെയ്‌തിരിക്കുന്ന ഭാഷാ ഓപ്ഷനുകളിൽ ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നിവ ഉൾപ്പെടുന്നു.
അതേസമയം ചില സന്ദർഭങ്ങളിൽ ഹിന്ദിയിലുള്ള വോയ്‌സ് സന്ദേശങ്ങൾക്കുള്ള ടെക്സ്റ്റ് ട്രാൻസ്ക്രിപ്റ്റുകൾ ആപ് കാണിക്കുന്നുണ്ടെങ്കിലും, നിലവിൽ ഹിന്ദിക്ക് ഔദ്യോഗിക പിന്തുണയില്ല. ഭാഷാ ഓപ്ഷനുകൾ വികസിപ്പിക്കുന്നതിനാൽ കൂടുതൽ ഭാഷകൾ ആപ്പിലേക്ക് അധികം വൈകാതെ എത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *