Your Image Description Your Image Description

സിക്കിമിൽ മഴയിലും മണ്ണിടിച്ചിലിലും 1,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട്. കനത്ത മഴ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ചുങ്‌താങ്ങിൽ ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെയുള്ളവർ ഒരു ഗുരുദ്വാരയിൽ തങ്ങുന്നതായും അവർ അറിയിച്ചു.

സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്. ലാച്ചെൻ-ചങ്‌താങ് റോഡിലെ മുൻഷിതാങ്ങിലും ലാച്ചുങ് ചങ്‌താങ് റോഡിലെ ലെമ/ബോബിലും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *