Your Image Description Your Image Description

സോഷ്യല്‍ മീഡിയ എല്ലായ്‌പ്പോഴും ആഘോഷിക്കുന്ന താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്. അഹാനയ്ക്കും ദിയയ്ക്കും ഇഷാനിക്കും ഹന്‍സികയ്ക്കും പതിനായിരിക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയിലുളളത്. പലപ്പോഴും ഇവര്‍ സോഷ്യല്‍ ഓഡിറ്റിംഗിനും വിധേയമാകാറുണ്ട്. മക്കളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ കാണുന്നു എന്നതടക്കമുളള കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാര്‍.

ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്ന ദിയ കൃഷ്ണയുടെ കച്ചവടം തകര്‍ക്കാന്‍ ഇടയ്ക്ക് ശ്രമം നടന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. ” ദിയയ്ക്ക് ഇടയ്ക്ക് ചെറിയൊരു തട്ട് കിട്ടി. അവളുടെ ബിസിനസ്സ് തകര്‍ക്കാന്‍ ഒരു ശ്രമം ഉണ്ടായി. സോഷ്യല്‍ മീഡിയ എന്നത് ഇരുതല മൂര്‍ച്ചയുളള വാള്‍ പോലെയാണ്. ചില യൂട്യൂബര്‍മാരെ വാടകയ്ക്ക് എടുത്ത് ദിയയെ കരിതേച്ച് കാണിക്കാനുളള ശ്രമം നടന്നു. അവിടെ താന്‍ ഇടപെട്ടു. അതുവരെ താന്‍ ഇടപെടില്ലായിരുന്നു. നോക്കുമ്പോള്‍ അതിക്രൂരമായ ക്രിമിനല്‍ ആക്ടിവിറ്റി നടക്കുന്നു. അതോടെ ഇടപെട്ടു.

എവിടെ പരാതി കൊടുക്കണോ ആരോട് സംസാരിക്കണമോ സംസാരിക്കും. എന്റെ മക്കളെ ഞാന്‍ സംരക്ഷിക്കും, കൂടെ നില്‍ക്കും. അതില്‍ ശരിയോ തെറ്റോ ഒന്നും നോക്കില്ല. അതെന്റെ രീതിയാണ്, കൃഷ്ണ കുമാര്‍ പറഞ്ഞു. അഹാദിഷിക എന്ന പേരില്‍ ഒരു ജീവകാരുണ്യ സ്ഥാപനമുണ്ട്. മക്കളും താനും ഭാര്യയും ലഭിക്കുന്ന വരുമാനത്തില്‍ ഒരു ഭാഗം ഇതിലേക്ക് മാറ്റി വെക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *