Your Image Description Your Image Description

തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശമാരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന ഉറപ്പാണ് കേന്ദ്രമന്ത്രി നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയോടു പറയാം. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

‘താന്‍ ആശമാരുടെ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട. സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട്. പ്രതികാര നടപടിയുടെ ഭാഗമായി ആശാ വര്‍ക്കര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും’. ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *