Your Image Description Your Image Description

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ കർവ് ഇവി ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ ഇലക്ട്രിക് കൂപ്പെ എസ്‌യുവി കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്ര ചെറിയ സമയം കൊണ്ട് പൂർത്തിയാക്കിയാണ് ഈ റെക്കോർഡ് സൃഷ്‍ടിച്ചത്. ഈ കാർ വെറും 76 മണിക്കൂറും 35 മിനിറ്റും കൊണ്ടാണ് ഈ യാത്ര പൂർത്തിയാക്കിയത്.

നെക്‌സോൺ ഇവിയേക്കാൾ കർവ് ഇവിക്ക് 19 മണിക്കൂർ കുറവ് സമയമെടുത്താണ് ഈ യാത്ര പൂർത്തീകരിച്ചത്. കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ദൂരം 3,800 കിലോമീറ്ററാണ്. ഈ ദൂരം പിന്നിടുന്നതിനിടയിൽ, കർവ് ഇവി 20 ദേശീയ റെക്കോർഡുകൾ വിജയകരമായി സൃഷ്ടിച്ചു.

ഡിസൈൻ

ഇതിന്റെ മുൻവശത്ത് സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും ഉണ്ട്. പിന്നിൽ വെൽക്കം, ഗുഡ്‌ബൈ ആനിമേഷനുകൾക്കൊപ്പം കണക്റ്റുചെയ്‌ത ടെയിൽ ലാമ്പുകളും ലഭിക്കുന്നു. ക്ലോസ്ഡ് ഓഫ് ഫ്രണ്ട് ഗ്രിൽ, സ്ലോപ്പിംഗ് റൂഫ്‌ലൈൻ, 18 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വീൽ ആർച്ചുകളിൽ പിയാനോ ബ്ലാക്ക് ഘടകങ്ങൾ എന്നിവയും ഇതിന് ലഭിക്കുന്നു. കർവ് ഇവിയിൽ ഡ്യുവൽ-ടോൺ ഫിനിഷ് ഇല്ല. സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, എംപവേർഡ് എന്നീ അഞ്ച് ട്രിം ലെവലുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

ഇന്‍റീരിയർ

ആഡംബരപൂർണ്ണമായ ഒരു ക്യാബിനാണ് കർവ് ഇവിയിൽ ഉള്ളത്. ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ്, കണക്റ്റിവിറ്റി സവിശേഷതകൾ ഇതിലുണ്ട്. ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ്, മൂഡ് ലൈറ്റിംഗോടുകൂടിയ വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, ടച്ച് ആൻഡ് ടോഗിൾ ക്ലൈമറ്റ് കൺട്രോൾ പാനൽ, 4 സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഇതിലുണ്ട്. ഇരിപ്പിടങ്ങളുടെ കാര്യത്തിൽ, കർവ് ഇവിയിൽ 6-വേ ക്രമീകരിക്കാവുന്ന ഡ്രൈവർ, കോ-ഡ്രൈവർ സീറ്റുകളുള്ള വെന്റിലേറ്റഡ് സീറ്റുകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *