Your Image Description Your Image Description

2025 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഒല ഇലക്ട്രിക്. 2025 ഫെബ്രുവരിയിൽ ഒല ഇലക്ട്രിക് 25,000 യൂണിറ്റുകൾ വിറ്റഴിച്ചു എന്നാണ് കണര്രുകൾ. 2024 ഫെബ്രുവരിയിൽ വിറ്റഴിച്ച 33,722 യൂണിറ്റുകളെ അപേക്ഷിച്ച് 25.86 ശതമാനം ഇടിവാണ് ഇത് കാണിക്കുന്നത്. ഇതനുസരിച്ച് വാർഷികാടിസ്ഥാനത്തിൽ കമ്പനി 25.86 ശതമാനം ഇടിവ് നേരിട്ടു.

അതേസമയം വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞ വിൽപ്പന നിരക്കുകൾ ഉണ്ടായിരുന്നിട്ടും, ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ 28 ശതമാനം വിപണി വിഹിതവുമായി ബ്രാൻഡിന് നേതൃത്വം നിലനിർത്താൻ കഴിഞ്ഞു.
വാഹന രജിസ്ട്രേഷൻ ഏജൻസികളുമായുള്ള കരാറുകൾ പുതുക്കിയതായി ഓല ഇലക്ട്രിക് പറയുന്നു , ഇത് ഫെബ്രുവരിയിൽ വാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ നമ്പറുകളിൽ താൽക്കാലിക കുറവുണ്ടാക്കി. ചെലവ് കുറയ്ക്കുന്നതിനും രജിസ്ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു.

2025 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, വിൽപ്പന ഏതാണ്ട് അതേപടി തുടർന്നു. ജനുവരിയിൽ കമ്പനി 24,330 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. എസ്1 സീരീസിന്റെയും 4,000-ത്തിലധികം വിൽപ്പന, സേവന സ്റ്റോറുകളുടെയും കരുത്ത് വിപണിയിൽ സ്ഥിരത നിലനിർത്താൻ സഹായിച്ചതായി ഓല പറഞ്ഞു. ഫെബ്രുവരിയിൽ ഓല ഇലക്ട്രിക് അവരുടെ ജെൻ 3 S1 ഇലക്ട്രിക് സ്‍കൂട്ടർ ശ്രേണി അവതരിപ്പിച്ചു. 79,999 രൂപ മുതൽ 1.70 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിലാണ് കമ്പനി സ്‍കൂട്ടറിനെ അവതരിപ്പിച്ചത്. കമ്പനി അവരുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ റോഡ്സ്റ്റർ എക്സും അവതരിപ്പിച്ചു. 74,999 രൂപ മുതൽ 1.55 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുണ്ട്. ഓല റോഡ്സ്റ്റർ എക്സിന്റെ വിൽപ്പന ഇതുവരെ ആരംഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *