Your Image Description Your Image Description

പെ​ഷ​വാ​ർ: താ​ലി​ബാ​ൻ രൂ​പം​കൊ​ണ്ട പാ​ക്കി​സ്ഥാ​നി​ലെ മ​ദ്ര​സ​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു; 20 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഖൈ​ബ​ർ പ​ക്തു​ൺ​ഖ്വാ പ്ര​വി​ശ്യ​യി​ലെ നൗ​ഷേ​ര​യി​ലു​ള്ള ദാ​രു​ൾ ഉ​ലൂം ഹാ​ഖാ​നി​യ മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കി​ടെ സ്ഫോ​ട​നം ഉണ്ടായത്.

മ​ദ്ര​സ വൈ​സ് ചാ​ൻ​സ​ല​റും ജാ​മി​യ​ത്ത് ഉ​ല​മ ഇ ​ഇ​സ്‌​ലാം (എ​സ്) രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ മേ​ധാ​വി​യു​മാ​യ മൗ​ലാ​ന ഹ​മീ​ദ് ഹ​ഖ് ഹാ​ഖാ​നി​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ദ്ര​സ​യി​ലെ പ്ര​ധാ​ന ഹാ​ളി​ൽ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റി​ട്ടി​ല്ല.

അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു സ്ഥി​തി ചെ​യ്യു​ന്ന ‘ജി​ഹാ​ദ് യൂ​ണി​വേ​ഴ്സി​റ്റി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​മ​ദ്ര​സ​യി​ലാ​ണ് തൊ​ണ്ണൂ​റു​ക​ളി​ൽ താ​ലി​ബാ​ൻ പ്ര​സ്ഥാ​നം രൂ​പം​കൊ​ണ്ട​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കു​പ്ര​സി​ദ്ധ ഹാ​ഖാ​നി ശൃം​ഖ​ല​യു​ടെ സ്ഥാ​പ​ക​ൻ ജ​ലാ​ലു​ദ്ദീ​ൻ ഹാ​ഖാ​നി​യും ഇ​വി​ടെ​യാ​ണു പ​ഠി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *