Your Image Description Your Image Description

അ‌മേരിക്കയിലെ സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി ഫെഡറൽ ജഡ്ജി രം​ഗത്ത്. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡോജ് മേധാവി ഇലോൺ മസ്‌കും സർക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് അമേരിക്കൻ ജില്ലാ ജഡ്ജി വില്യം അൽസപ്പാണ് ഉത്തരവിട്ടത്.

അതേസമയം ഫെഡറൽ ഏജൻസികൾക്ക് അയച്ച നിർദേശങ്ങൾ പിൻവലിക്കാൻ പേഴ്‌സനൽ മാനേജ്‌മെന്റ് ഓഫീസിനോട് ഉത്തരവിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പേരുടെ ജോലി നഷ്ടപ്പെടാൻ കാരണമായ നിർദേശങ്ങളാണ് പിൻവലിക്കേണ്ടത്. ‘‘മറ്റൊരു ഏജൻസിയിലെ ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും പേഴ്‌സനൽ മാനേജ്‌മെന്റ് ഓഫീസിന് യാതൊരു അധികാരവുമില്ല. നിയമനം നൽകാനും പിരിച്ചുവിടാനുമുള്ള അധികാരം ഏജൻസികൾക്ക് കോൺഗ്രസ് നൽകിയിട്ടുണ്ട്’’– സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ ജഡ്ജി വില്യം അൽസപ്പ് പറഞ്ഞു.

കോടതിവിധി ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയാണ്. വെസ്റ്റ് കോസ്റ്റിലെ മറ്റൊരു ജില്ലാ ജഡ്ജി അഭയാർഥി പ്രവേശനത്തിനുള്ള ട്രംപിന്റെ വിലക്ക് കഴിഞ്ഞദിവസം തടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *