Your Image Description Your Image Description

കോട്ടയം: കേരളം ചുട്ടുപൊള്ളുമ്പോൾ എല്ലാവരും ഒരുപോലെ ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ശരീരം ഒന്ന് തണുപ്പിക്കാമല്ലോ എന്ന് കരുതി പലരും വഴിയരുകിൽ നിന്ന് തണ്ണിമത്തൻ വാങ്ങി പോകാറുണ്ട്. കേരളത്തിലേക്ക് പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. തോട്ടങ്ങളിൽ വച്ച് തന്നെ കീടനാശിനികൾ പഴങ്ങളിൽ തളിക്കാറുണ്ട് അത് കൂടാതെ വേഗം കേടാകാതെയിരിക്കാൻ മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്.

നമ്മൾ വഴിയരുകിൽ നിന്ന് വാങ്ങുന്ന തണ്ണിമത്തന് നല്ല രുചിയാണ്. അതിന് കാരണമുണ്ട് രുചി വർദ്ധിപ്പിക്കാനായി ‘സൂപ്പർ ഗ്ലോ’ എന്ന രാസവസ്തു ചേർക്കുന്നതായാണ് റിപ്പോർട്ട്. ഇതുകൂടാതെ മധുരവും രുചിയും കൂട്ടാൻ സാക്രിൻ, ഡെൽസിൻ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാൽ ഇരട്ടി മധുരവും അല്പം ലഹരിയും ഇതിനുണ്ടാകും. പൊടിരൂപത്തിൽ ലഭ്യമാകുന്ന ഇവ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. മാംഗ്ലൂരാണ് പ്രധാന വിപണന കേന്ദ്രം. കഴിഞ്ഞവർഷങ്ങളിൽ ജില്ലയിൽ തണ്ണിമത്തൻ വാങ്ങിക്കഴിച്ച് ചിലർക്ക് വയറിളക്കവും മറ്റും റിപ്പോർട്ട് ചെയ്തിരുന്നു.

രാസപദാർത്ഥങ്ങൾ അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് മൂലം മനുഷ്യന്റെ ദഹന പ്രക്രിയയിൽ തകരാർ സംഭവിക്കുന്നതിനും ഇടയാക്കുന്നു. വയറിളക്കം, ഛർദ്ദി അടക്കമുള്ളവയും പിടിപെടാൻ സാദ്ധ്യതയേറെയാണ്. ചിലരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *