Your Image Description Your Image Description

പനാജി: ഗോവയിലെ വിനോദസഞ്ചാര മേഖലയുടെ തകർച്ചക്ക് കാരണം ഇഡ്ഡലിയും സാമ്പാറും വടാ പാവുമെന്ന വാദവുമായി ബി.ജെ.പി എം.എൽ.എ മൈക്കൽ ലോബോ. ഗോവയിൽ അന്താരാഷ്ട്ര വിനോദ സഞ്ചാരികളടക്കം കുറയാൻ മറ്റൊരു കാരണം കൂടിയുണ്ടെന്ന് മൈക്കൽ വാദിച്ചു. റഷ്യ- യുക്രൈൻ യുദ്ധമാണ് അതിന് കാരണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇഡ്ഡലിയും സാമ്പാറും വിൽക്കുന്ന തട്ടുകടകൾ കണ്ടാൽ വിനോദ സഞ്ചാരികൾ എങ്ങനെ വരാനാണെന്നാണ് എം.എൽ.എ ചോദിക്കുന്നത്.

വിനോദ സഞ്ചാരികൾ കുറഞ്ഞതിന് സർക്കാറിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും മൈക്കൽ ലോബോ വ്യകത്മാക്കി. ഇക്കാര്യത്തിൽ എല്ലാവരും ഉത്തരവാദികളാണ്. ബെംഗളൂരുവിൽ നിന്ന് വരുന്നവർ വടാ പാവ് വിൽക്കുന്നു. മറ്റുചിലർ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നു. വഴി നീളെ ഇത്തരം തട്ടുകടകളാണ്. വിനോദ സഞ്ചാരികളെ മുൻകാലത്തെപ്പോലെ ഗോവ ആകർഷിക്കുന്നില്ല. അതുകൊണ്ടാണ് രണ്ടുവർഷമായി അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്. യുദ്ധം കാരണം യുക്രൈനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. സോവിയറ്റ് മേഖലയിൽ നിന്നുള്ള സഞ്ചാരികൾ കുറഞ്ഞു. ഗോവയിലേക്ക് സഞ്ചാരികൾ വരാൻ മടിക്കുന്നതിന്റെ കാരണം കണ്ടെത്തി ടൂറിസം വകുപ്പ് എല്ലാവരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തണം. ബീച്ച് പരിസരങ്ങൾ മറ്റുസ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാടകയ്ക്ക് നൽകുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഗോവയുടെ തകർച്ചയ്ക്ക് കാരണമാകുന്ന എല്ലാത്തിനേം തുരത്തി ഓടിക്കണമെന്നും എം.എൽ.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *