Your Image Description Your Image Description

തിരുവനന്തപുരം : യുവജനങ്ങൾക്കിടയിൽ തൊഴിൽ സമ്മർദ്ദവും തുടർന്നുള്ള മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാപ്രവണതയും വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിന് സമർപ്പിച്ചു.

സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറി. കൈമാറി. കമ്മീഷൻ സെക്രട്ടറി ഡി. ലീന ലിറ്റി, കമ്മീഷൻ അംഗം വി. എ. വിനീഷ്, റിസേർച്ച് ടീം ചെയർപേഴ്‌സൺ ഡോ. ലിമ രാജ്, റിസേർച്ച് ടീം അംഗം ഡോ. അനിൽ ചന്ദ്രൻ, സംസ്ഥാന കോഡിനേറ്റർ അഡ്വ. എം. രൺദീഷ് എന്നിവർ പങ്കെടുത്തു. ഐ.റ്റി, ഗിഗ് ഇക്കോണമി, മീഡിയ, ഇൻഷുറൻസ്/ബാങ്കിംഗ്, റീട്ടെയിൽ/ ഇൻഡസ്ട്രിയൽ എന്നീ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന 18നും 40 നും ഇടയിൽ പ്രായമുള്ള 1548 യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവ്വേ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *