Your Image Description Your Image Description

ചാമ്പ്യൻസ് ട്രോഫിയിൽ ബം​ഗ്ലാദേശ്-പാകിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരുടീമുകൾക്കും ചാമ്പ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞില്ല. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

അതേസമയം ഇന്ത്യയും ന്യൂസിലൻഡും ഉൾപ്പെട്ട ​ഗ്രൂപ്പ് എയിലാണ് പാകിസ്ഥാനും ബം​ഗ്ലാദേശും മത്സരിച്ചത്. പാകിസ്ഥാനോടും ബം​ഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ​ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും.

ഗ്രൂപ്പ് ബിയിൽ ഇം​ഗ്ലണ്ട് രണ്ട് മത്സരങ്ങൾ തോറ്റ് പുറത്തായപ്പോൾ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്​ഗാനിസ്ഥാൻ ടീമുകൾ സെമിയിലേക്കെത്താൻ മത്സരിക്കുന്നു. ഓസ്ട്രേലിയയ്ക്ക് അഫ്​ഗാനിസ്ഥാനുമായും ദക്ഷിണാഫ്രിക്കയ്ക്ക് ഇം​ഗ്ലണ്ടുമായാണ് അവസാന മത്സരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *