Your Image Description Your Image Description

റമദാനിനോടനുബന്ധിച്ച് ട്രാഫിക്, സുരക്ഷ പരിശോധനകൾ ശക്തമാക്കാൻ ഒരുങ്ങി ഷാർജ പോലീസ്. നോമ്പുകാലത്ത് താമസക്കാർക്കും സന്ദർശകർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് പരിശോധനകൾ കർശനമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം അനധികൃതമായ പണപ്പിരിവുകൾ, തെരുവ് കച്ചവടം, ഭിക്ഷാടനം എന്നിവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്നും ഷാർജ പോലീസ് ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ ഡോ. അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു. റമദാൻ ആരംഭിക്കാനിരിക്കെ പ്രധാന പള്ളികളിലും താമസ ഇടങ്ങളിലും സമാധാന അന്തരീക്ഷം നിലനിർത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗതാ​ഗതം സു​ഗമമാക്കുന്നതിനും നിയമലംഘനങ്ങളില്ലെന്ന് ഉറപ്പു വരുത്തുന്നതിനും പരിശോധനകൾ ശക്തമാക്കുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പ്രത്യേക പോലീസ് സംഘത്തെ പലയിടങ്ങളിലായി വിന്യസിക്കുമെന്നും മോശം പ്രവ‍ൃത്തികൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാവരും സഹകരിക്കേണ്ടതിന്റെ ആവശ്യവും സഈദ് അൽ നൂർ എടുത്തുപറഞ്ഞു.

ഗതാ​ഗതം സു​ഗമമാക്കുന്നതിനായി ഷാർജ പോലീസ് ശക്തമായ ഗതാഗത നിയന്ത്രണ നടപടികൾ നടപ്പിലാക്കും. ​ഗതാഗതം നിയന്ത്രിക്കുന്നതിനും അനധികൃത പാർക്കിംഗ് തടയുന്നതിനും പ്രധാന സ്ഥലങ്ങളിലെല്ലാം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്യും. ​സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികളോ നിയമ ലംഘനങ്ങളോ കണ്ടാൽ പോലീസിന്റെ 80040, 999, 901 തുടങ്ങിയ ഏതെങ്കിലും നമ്പറുകളിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ താമസക്കാരോട് നിർദേശം നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *