Your Image Description Your Image Description

സുഹൃത്തുക്കളോടൊപ്പം കളികൾ പറഞ്ഞ് എല്ലാം മറന്ന്  ഒരു യാത്ര. ഇങ്ങനെ ആഗ്രഹിക്കത്ത ഒരു സ്ത്രീയും ഉണ്ടാകില്ല. എന്നാൽ പിന്നെ ഇത്തവണത്തെ വുമൺസ് ഡേയ്ക്ക് അങ്ങനെ ഒരു യാത്ര ആയാലോ. അതിനുപറ്റിയ  കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

ഗോവ

മനോഹരമായ കടൽത്തീരങ്ങൾ, നൈറ്റ് ലൈഫ്, രുചികരമായ ഭക്ഷണം എന്നിവയ്ക്കൊക്കെ പേരുകേട്ട ഇടമാണ് ഗോവ. നിങ്ങളുടെ പെൺസുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാൻ ഇതിലും പറ്റിയ ഇടമില്ല

പോണ്ടിച്ചേരി

ഫ്രഞ്ച് കൊളോണിയൽ വാസവിദ്യയ്ക്കും ശാന്തമായ കടൽത്തീരങ്ങൾക്കും പേരുകേട്ട ഇടമാണ് പോണ്ടിച്ചേരി, സമ്മർദ്ദവും ടെൻഷനും ഒക്കെ മറന്ന് ഇവിടെ നിങ്ങൾക്ക് കുറച്ചധികം ദിവസങ്ങൾ ചിലവഴിക്കാം.

മൂന്നാർ

ട്രെക്കിങിന് പോകുകയും വനങ്ങൾ കാണുകയും തേയിലത്തോട്ടങ്ങളിൽ ചുറ്റിനടക്കുകയും ഒക്കെ ചെയ്യാൻ നിങ്ങൾക്ക് പോകാൻ പറ്റിയ ഇടമാണ് മൂന്നാർ.

കൊടൈക്കനാൽ

കൊടുംചൂടിൽ നിന്ന് മാറി നിൽക്കാൻ കൊടൈക്കനാലിനേക്കാൾ പറ്റിയ മറ്റൊരു സ്ഥലമില്ല. സമൃദ്ധമായ വനങ്ങൾ, മനോഹരമായ കാഴ്ചകൾ, തടാകങ്ങൾ ഒക്കെ ഇവിടത്തെ ആകർഷണങ്ങളാണ്.

ഊട്ടി
ഹിൽ സ്റ്റേഷനുകളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന സ്ഥലമാണ് ഊട്ടി. അതിമനോഹരമായ കാഴ്‌ചകളും, കാലാവസ്ഥയും ഒക്കെയാണ് ഇവിടെ നിങ്ങളുടെയും സുഹൃത്തുക്കളെയും കാത്തിരിക്കുന്നത്.

ഹംപി

യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് ഹംപി. നിങ്ങൾക്കും സുഹൃത്തുക്കൾക്കും നമ്മുടെ പുരാതനസംസ്ക്‌കാരങ്ങളോടും, ചരിത്ര സ്‌മാരകങ്ങളോടും ഒക്കെ താത്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് പോകാൻ ഒട്ടിയ ഇടമാണ് ഇവിടം.

ഗോകർണ

നിങ്ങൾക്ക് തിരക്കുകൾ ഇഷ്‌ടമല്ലെങ്കിൽ ഗോവ ഒഴിവാക്കി ഗോകർണയിലേക്ക് പൊക്കോള്ളൂ, വളരെ ശാന്തമായ അന്തരീക്ഷവും അതിമനോഹരമായ ബീച്ചുകളും ഒക്കെ ഇവിടത്തെ പ്രത്യേകതകളാണ്.

കൂർഗ്

“ഇന്ത്യയുടെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് കൂർഗ്. സമൃദ്ധമായ കാപ്പി തോട്ടങ്ങൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ എന്നിവയൊക്കെ ഇവിടത്തെ പ്രത്യേകതകളാണ്.

വയനാട്

ഇടതൂർന്ന വനങ്ങൾ, ശാന്തമായ തടാകങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഇടമാണ് വയനാട്. നിഗ്നളുടെ ഹൃദയം കവരുന്ന അനുഭവം നൽകാൻ വയനാടിന് കഴിയും

Leave a Reply

Your email address will not be published. Required fields are marked *