Your Image Description Your Image Description

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതി മൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ ശിവക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രിയാണ്. ശിവരാത്രി പലരും ആ ദിവസം ശിവ ക്ഷേത്ര ദർശനം നടത്തുന്നു.

കൂവളത്തിലകൾ ശിവന് ചാർത്തി ഉപവാസമനുഷ്ടിച്ച് രാത്രി ഉറക്കമിളക്കുന്നതും, പഞ്ചാക്ഷരി മന്ത്രമായ “ ഓം നമഃ ശിവായ ” ജപിക്കുന്നതും, ശിവപൂജ ചെയ്യുന്നതും എല്ലാം ഈ ദിവസത്തെ ആചാരങ്ങൾ ആണ്. ശിവലിംഗം പാലും തേനും കരിക്കും കൊണ്ട് അഭിഷേകം ചെയത് ആരാധിക്കുന്നു.

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനി കരമാവാതിരിക്കാൻ ശ്രീ പാർവതി അദ്ദേ ഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണുവായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഐതിഹ്യം. ഇന്നും ശിവരാത്രി നാളിൽ രാത്രികാലത്ത് ഭക്തർ ഉറക്കമൊഴിച്ചിരി ക്കുക പതിവാണ്.

ശിവരാത്രിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കും. ഒരിക്കൽ മാത്രം അരിയാഹാരം കഴിച്ച് ബാക്ക സമയങ്ങളിൽ പഴങ്ങൾ മാത്രം ഭക്ഷണമാക്കുന്നതാണ് ഉചിതം. ക്ഷേത്രത്തിൽ നിന്നുള്ള നേദ്യമോ കരിക്കിൻ വെള്ളമോ കഴിക്കാം. ശിവരാത്രി നാളിൽ ശരീരശുദ്ധി വരുത്തി ശിവക്ഷേത്രത്തിൽ ദർശനം നടത്തി പൂർണ ഉപവാസം നടത്തുന്നതും ഉത്തമമാണ്. ശിവരാത്രി നാളിലും ഒരിയ്ക്കൽ മാത്രം അരിയാഹാരം കഴിച്ച് വ്രതം നോൽക്കുന്നവരും ഉണ്ട്. പൂർണ ഉപവാസ എടുക്കുന്നവർ ജലപാനം പോലും ഒഴിവാക്കണം. പഞ്ചാക്ഷരീ മന്ത്രം, ശിവസഹസ്ര നാമം, ശിവപുരാണ പാരായണം എന്നിവ ചൊല്ലി വേണം വ്രതം അനുഷ്ഠിക്കാൻ. പകലും രാത്രിയും പൂർണമായും ഉറക്കം ഒഴിവാക്കണം. പിറ്റേന്ന് ക്ഷേത്രദർശനം നടത്തി തീർഥം സേവിച്ചാണ് നോമ്പ് വീടുക.

Leave a Reply

Your email address will not be published. Required fields are marked *