Your Image Description Your Image Description

പിസി ജോർജ് കോടതിയിൽ ഹാജരായി . അത് ബിജെപിക്കാരുടെ അകമ്പടിയോടു കൂടിയാണ് ഹാജരായത് .അത് ബിജെപിക്കാരുടെ സംഭാവനയാണ് .ഈ ബിജെപിക്കാർ നമ്മളുദ്ദേശിക്കുന്നത് പോലെയൊന്നുമല്ല , ആരാ പറഞ്ഞെ അവർക്ക് ബിദ്ധിയില്ലന്നും ചാണക സങ്കികളാണെന്നുമൊക്കെ ,

പണ്ടുകാലത്ത് പൂച്ചയെയും പട്ടിയെയുമൊക്കെ വീടുകളിൽ ശല്യമാകുമ്പോൾ ഒഴിവാക്കുന്നത് എങ്ങനെയാ ? ചാക്കിൽ കെട്ടി ദൂരെ കൊണ്ട് പോയി കളയും . മണം പിടിച്ചു തിരികെ വരാതിരിക്കാനാണ് ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി തുറന്നുവിടുന്നത് .

അതുപോലെയാണ് ബിജെപിക്കാർ ജോർജിനോട് സ്നേഹപൂർവ്വം ചെയ്യുന്നത് . “നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും” പണ്ട് പൂഞ്ഞാർ മണ്ഡലത്തിലെ ചുവരുകളിൽ ആരോ എഴുതിവച്ചിരുന്നത് കണ്ടിരുന്നു . ബിജെപി ഇപ്പോൾ ആ അവസ്ഥയിലേക്കെത്തി.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ട് കോടതിയിൽ കീഴടങ്ങാൻ പോകുന്ന അന്തസ്സോടുകൂടിയാണ് വില്ലാളി വീരനായിട്ടാണ് ജോർജ് പോകുന്നത്. ജോർജിന്റെ നിലവാരത്തിൽ അത് ശരിയാണ്. പക്ഷേ ബിജെപി ആ നിലവാരത്തിലേക്ക് താഴ്ന്നുവെന്നാണ് ആദ്യം തോന്നിയത് , പിന്നീട് ഒരു ബിജെപിക്കാരൻ തന്നെ ഇത് പറഞ്ഞപ്പോഴാണ് അതിലെ കൗതുകം മനസ്സിലായത് .

കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും തള്ളിയപ്പോഴാണ് ജോർജ് ബിജെപിയിൽ അഭയം പ്രാപിച്ചത്. എല്ലാവരും തള്ളാനുള്ള കാരണം ജോർജിനെ വിശ്വസിക്കുവാൻ കൊള്ളില്ലെന്നു തന്നെയുള്ള വിശ്വാസമാണ്. ഏതൊക്കെ രാഷ്ട്രീയപാർട്ടിയിൽ കയറി കൂടിയിട്ടുണ്ടോ ? ആ പാർട്ടിയുടെ നേതാക്കന്മാരെയും ആ പാർട്ടിയിലുള്ളവരെയും ആ മണ്ണിൽ കാൽ ചവിട്ടി നിന്ന് പുലഭ്യം പറയുന്നതാണ് ജോർജിന്റെ ഹോബി.

അതുകൊണ്ടാണ് മറ്റു രാഷ്ട്രീയപാർട്ടിക്കാരാരും ഇയാളെ അടുപ്പിക്കാതിരിക്കുന്നത്. എങ്ങനെയെങ്കിലും അവിടെ കര പറ്റി മകനെ എങ്ങനെയെങ്കിലും കര പറ്റിക്കാമെന്നായിരുന്നു അപ്പന്റെ വിചാരം. മകനാകട്ടെ അപ്പനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനാക്കി വിലസാമെന്ന ഒരു ധാരണയും മനസ്സിലുണ്ടായിരുന്നു.

ഏതായാലും അപ്പന് പറ്റിയ മകനും മകനു പറ്റിയ അപ്പനുമാണെന്ന് തെളിയിച്ചു . ജോർജിനെയും മകനെയും പറ്റി പറയുമ്പോൾ ജോർജ് ആണ് കുറെക്കൂടി ഭേദമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്രയും പ്രശ്നങ്ങൾ കൊടുമ്പിരികൊണ്ട് നിൽക്കുമ്പോൾ വീണ്ടും ഒരു അഭിമുഖത്തിൽ ജോസ് കെ മാണിയുടെ ഭാര്യ
നിഷ ജോസിന്റെ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് ജോർജ് നടത്തിയ പ്രസ്താവനകൾ നിഷയും കൂട്ടരും ബോധപൂർവ്വം തമസ്കരിച്ചതാണന്ന സംശയമുണ്ട്.

എന്നാൽ കോടതി ആ അഭിമുഖവും കാര്യമായി എടുത്തുവെന്നാണ് പുറമേ ലഭിക്കുന്ന വിവരം. തെറി പറയുക ക്ഷമ പറയുക, തെറി പറയുക ക്ഷമ പറയുക നാട്ടുകാരെല്ലാം പൊട്ടന്മാർ ആണെന്നാണോ ഇയാളുടെ ധാരണ .

ഏതായാലും ഒരു കോടതിക്ക് ചെയ്യാവുന്നതിന്റെ പരമാവധിയാണ് ഇപ്പോൾ ഹൈക്കോടതി ചെയ്തിരിക്കുന്നത്. ജോർജിന്റെ കേസിനെ ആസ്പദമാക്കി നിയമം തന്നെ മാറ്റി എഴുതണമെന്ന് ജഡ്ജി വിധി ന്യായത്തിൽ എഴുതി .

പണ്ട് ജോർജിന്റെ പേരിലുണ്ടായിരുന്ന ഒരു അവിഹിത ഗർഭ കേസിന്റെ കഥയൊഴിച്ച് മുഴുവൻ കഥകളും ജഡ്ജി എഴുതി പിടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ മകൻ പത്രസമ്മേളനം നടത്തി നാട്ടുകാരെല്ലാം പൊട്ടന്മാരാണെന്നുള്ള ധാരണയിൽ വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ കൈയില്ലാത്തവൻ വരെ വെപ്പു കൈ വെച്ച് അടിച്ചോടിക്കും.

ഏതായാലും ഇന്ന് കീഴടങ്ങി കുറച്ചുദിവസം ജയിലിൽ കിടന്നിട്ട് പുറത്തുവരുന്ന ജോർജിന് സ്വീകരണം നൽകാൻ കൂടി ബിജെപി തയ്യാറായിരിക്കണം. ഒറ്റയ്ക്ക് പോകാൻ ഭയമുള്ളതുകൊണ്ടാകാം ജോർജ് ബിജെപിക്കാരെ എല്ലാവരെയും കൂട്ടുപിടിച്ചത്.

പണ്ട് റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ പിടിച്ചു കെട്ടുന്ന ഒരു സ്ഥലം പഞ്ചായത്തിനുണ്ടായിരുന്നു. അതുപോലെ പൊതുശല്യമായ ജോർജിനെ എല്ലാവരും കൂടി പിടിച്ചു കെട്ടി സർക്കാരിനെ ഏൽപ്പിക്കുന്നതു ഒന്നു സങ്കൽപ്പിച്ചു നോക്കുന്നത് നല്ലതാ.

ഏതായാലും ജോർജിനു വിനയായത് ജോർജിന്റെ നാവ് തന്നെയാണ്. ഇതിലാകെ ഒരു മെച്ചം കിട്ടിയത് മകൻ അപ്പന്റെ തന്നെയാണെന്ന് നാട്ടുകാരുടെ മുന്നിൽ തെളിയിക്കാൻ പറ്റി.

Leave a Reply

Your email address will not be published. Required fields are marked *