Your Image Description Your Image Description

വിക്കി കൗശൽ നായകനായി എത്തിയ ഛാവ ബോക്സ് ഓഫീസിൽ ​ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ഛാവയുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രാക്കിം​ഗ് വെബ്സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 400 കോടിയിലധികം കളക്ഷനാണ് ഛാവ നേടിയിരിക്കുന്നത്. ഒൻപത് ദിവസത്തെ കളക്ഷൻ വിവരമാണിത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണിത്.

ആദ്യദിനം ആഗോളതലത്തിൽ 50.05 കോടി ​ഗ്രോസ് ആയിരുന്നു ഛാവ നേടിയത്. ഒന്നാം ദിനത്തിൽ നിന്നും കൂടുതൽ കളക്ഷനാണ് ഒൻപതാം ദിനം ചിത്രം നേടിയത്. 59.03 കോടിയാണ് ഒൻപതാം ദിനം മാത്രം ചിത്രം നേടിയിരിക്കുന്നതെന്നാണ് കണക്ക്. അങ്ങനെ ആകെ മൊത്തം 405.49 കോടിയാണ് ഛാവ ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ അജയ് ദേവ​ഗൺ ചിത്രം സിങ്കം എ​ഗെയ്ൻ എന്ന ചിത്രത്തെ ഛാവ മറികടന്നു. 402.26 കോടിയാണ് സിങ്കത്തിന്റെ ആകെ കളക്ഷൻ.

Leave a Reply

Your email address will not be published. Required fields are marked *