Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് മാതാവ് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് രണ്ടാംക്ലാസുകാരന്‍ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് കുട്ടി എത്തിയത് ഫയര്‍ സ്റ്റേഷനില്‍. പോലീസ് സ്റ്റേഷന്‍ എന്ന് കരുതിയാണ് കുട്ടി ഫയര്‍ സ്റ്റേഷനില്‍ കയറിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. സഹോദരിയുമായി കുട്ടി വഴക്കിട്ടിരുന്നു. ഇതിന്റെ പരിഭവം മാതാവിനോട് പറഞ്ഞു. എന്നാല്‍ മാതാവ് രണ്ടാം ക്ലാസുകാരനെ വഴക്കുപറയുകയായിരുന്നു. ഇതിന്റെ വിഷമത്തില്‍ ‘ഉമ്മക്കെതിരേ കേസ് കൊടുക്കും’ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് കുട്ടി. ഇരുമ്പുളിയില്‍ നിന്ന് കാല്‍നടയായി അഞ്ച് കിലോമീറ്ററോളം നടന്ന് മഞ്ചേരിയില്‍ എത്തുകയായിരുന്നു.

പോലീസ് സ്റ്റേഷന്‍ എന്നു കരുതിയാണ് മുണ്ടുപറമ്പിലുള്ള ഫയര്‍ സ്റ്റേഷനില്‍ കുട്ടി ചെന്ന് കയറിയത്. ‘ഉമ്മ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു’ എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീട്ടുകാരെ വിവരമറിയിക്കാന്‍ സാധിച്ചു. പിതാവ് എത്തി കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചു. അവധിദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. കുട്ടി ഇത്തരത്തില്‍ ഇറങ്ങിപ്പുറപ്പെട്ട കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിതാവിന് ഫോണ്‍ വന്നപ്പോഴാണ് കുട്ടി പോയിട്ടുണ്ട് എന്നറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *