Your Image Description Your Image Description

അമ്പലപ്പുഴ: അഡ്വ. ആർ .രാഹുൽ നയിച്ച സി.പി.എം അമ്പലപ്പുഴ ഏരിയ കാൽനട പ്രചരണ ജാഥ നാലു ദിവസത്തെ പ്രയാണം പൂർത്തിയാക്കി തോട്ടപ്പള്ളിയിൽ സമാപിച്ചു. തോട്ടപ്പള്ളി ജങ്ഷന് സമീപം ചേർന്ന സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇവിടെ നടക്കുന്ന വികസന പ്രവർത്തങ്ങളെ ഏതു വിധേനയും തകർക്കാമെന്ന കേന്ദ്രത്തിൻ്റെ ദുരുദ്ദേശം വിജയിക്കില്ലന്ന് എച്ച്. സലാം പറഞ്ഞു.
പുറക്കാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലായിരുന്നു സമാപന ദിവസത്തെ പ്രചരണം. രാവിലെ വളപ്പിൽ നിന്നാരംഭിച്ച ജാഥ തെക്കേയറ്റം, പഴയങ്ങാടി, മൂന്നുപാറ, ചേന്നങ്കര എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി തോട്ടപ്പള്ളി ജങ്ഷന് സമീപം എത്തിച്ചേർന്നപ്പോൾ ആരംഭിച്ച സമ്മേളനത്തിൽ എസ്. മധുകുമാർ അദ്ധ്യക്ഷനായി.
ജാഥാ മാനേജർ എ. ഓമനക്കുട്ടൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ സി. ഷാംജി, വി .കെ .ബൈജു, എ. പി. ഗുരുലാൽ, കെ. മോഹൻ കുമാർ, ആർ .രജിമോൻ, അജ്മൽ ഹസൻ, വി. എസ് .മായാദേവി, തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. സോമൻ, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഗീതാ ബാബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കെ. എസ്. കെ. ടി .യു ഏരിയ സെക്രട്ടറി വൈ .പ്രദീപ് സ്വാഗതം പറഞ്ഞു. സ്വീകരണങ്ങൾക്ക് ജാഥാ ക്യാപ്റ്റൻ ആർ .രാഹുൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *