Your Image Description Your Image Description

ഇംഫാല്‍: മണിപ്പൂരിൽ കലാപ നാളുകളില്‍ കൈക്കലാക്കിയ ആയുധങ്ങൾ മടക്കി നൽകി കുക്കികൾ. യന്ത്രത്തോക്കുകൾ ഉള്‍പ്പെടെ 16 ആയുധങ്ങളും മറ്റു വെടിക്കോപ്പുകളുമാണ് കുക്കികള്‍ അധികൃതര്‍ക്ക് കൈമാറിയത്. എം16, എകെ 47, ഇന്‍സാസ് റൈഫിളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, 303 റൈഫിളുകൾ, രണ്ട് സിംഗിൾ ബാരൽ റൈഫിളുകൾ, 64 ജെലാറ്റിൻ സ്റ്റിക്കുകൾ, 60 എംഎം പമ്പി (ഇംപ്രൊവൈസ്ഡ് മോർട്ടാർ) വെടിയുണ്ടകളുടെ പത്ത് റൗണ്ടുകൾ, 5.56 എംഎം റൈഫിൾ, മൂന്ന് എംഎം കാലിബർ വെടിയുണ്ടകൾ എന്നിവയടക്കം കൈമാറിയവയിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ഫെബ്രുവരി 20 ന് എല്ലാ സമുദായങ്ങളോടും കൊള്ളയടിച്ച ആയുധങ്ങളും നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങളും ഏഴ് ദിവസത്തിനുള്ളിൽ മടക്കി നൽകണമെന്ന്
അന്ത്യശാസനം നൽകിയിരുന്നു. ജില്ലാ പൊലീസ്, അസം റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവയുടെ നേതൃത്വത്തില്‍ ഇതിനായി ബോധവല്‍ക്കരണം നടത്തിയിരുന്നു.

ഗവര്‍ണര്‍ ഇന്നലെ കുക്കി മേഖലയായ കാങ്‌പോക്പിയില്‍ പൗരസംഘടനകളുമായി ചര്‍ച്ച നടത്തി. ആയുധങ്ങൾ മടക്കി നൽകിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി കുക്കി സംഘടനകള്‍ അറിയിച്ചു. കുക്കികള്‍ ആയുധങ്ങള്‍ കൈമാറിയതോടെ മെയ്‌തെയ് വിഭാഗക്കാരും കവര്‍ന്നെടുത്ത ആയുധങ്ങള്‍ കൈമാറുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പൊലീസില്‍ നിന്നു കവര്‍ന്നെടുത്ത നാലായിരത്തോളം തോക്കുകള്‍ ഇപ്പോഴും മെയ്‌തെയ് വിഭാഗക്കാരുടെ കൈവശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *